അലുമ്‌നി മീറ്റിനായി പിഎസ്എംഒ ഒരുങ്ങി

തിരൂരങ്ങാടി : തിരൂരങ്ങാടി പിഎസ്എംഒ കോളേജ് ‘ബാച്ച് എന്‍ ക്ലാസ് മീറ്റ് 2013’ ഞായറാഴ്ച നടക്കുമെന്ന് കെ ടി ജലീല്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 44 വര്‍ഷങ്ങളിലെ 800 ക്ലാസുകളില്‍ പഠിച്ച അരലക്ഷത്തോളം വരുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വീണ്ടം പ്രതേ്യകം തയ്യാറാക്കിയ ക്ലാസുകളിലിരിക്കും. രാവിലെ ഒമ്പതിന് ആദ്യ വിദ്യാര്‍ത്ഥി ഉണ്ണിമമ്മു പഴയേരി പതാക ഉയര്‍ത്തും. പകല്‍ രണ്ടിന് മുന്‍ കോളേജ് പ്രിന്‍സിപ്പല്‍മാരും മുന്‍ അധ്യാപകരും പങ്കെടുക്കുന്ന ടീച്ചേഴ്‌സ് – സുറ്റഡന്റ് മീറ്റ് നടക്കും. മൂന്നിന് വിവിധ ചാപ്റ്ററുകളുടെ സംഗമം നടക്കും. വൈകിട്ട് അഞ്ചിന് ബാച്ച് മീറ്റുകളില്‍ ഓര്‍മ്മകള്‍ പങ്കുവയ്ക്കും. ആറിന് ഗ്ലോബല്‍ അലുമ്‌നി മീറ്റ് നടക്കും. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറും.

മീറ്റിന് എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ എം കെ ബാവ, കണ്‍വീനര്‍ അബ്ദുറഹിമാന്‍ ഇടക്കൂനി, എം ഹംസകുട്ടി, ഹനീഫ ഒതുക്കുങ്ങല്‍, ഷബീര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top