Section

malabari-logo-mobile

അലിഗഢില്‍ ഫേസ്ബുക്ക് നിരോധിച്ചു

HIGHLIGHTS : അലീഗഢ് യൂണിവേഴ്‌സിറ്റിയില്‍ ഫേസ്ബുക്ക് ഉയോഗം നിരോധിച്ചു. രണ്ടാഴ്ച്ചയായി കാമ്പസില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റായ ഫേസ്ബുക്ക്

അലീഗഢ് യൂണിവേഴ്‌സിറ്റിയില്‍ ഫേസ്ബുക്ക് ഉയോഗം നിരോധിച്ചു. രണ്ടാഴ്ച്ചയായി കാമ്പസില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റായ ഫേസ്ബുക്ക് ലഭിക്കുന്നില്ല എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. എന്നാല്‍ സൈറ്റ് ബ്ലോക്കാക്കിയിട്ടില്ലെന്നും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് തകരാറെന്നുമാണ് കോളേജ് അധികൃതരുടെ വാദം.

വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ സമയവും ഫേസ്ബുക്കിനു മുന്നില്‍ ചിലവഴിക്കുന്നത് അവരുടെ പഠനത്തെ ദോഷമായി ബാധിക്കും എന്നതിനാലാണ് ഫേസ്ബുക്കും അശ്ലീല സൈറ്റുകളും ബ്ലോക്ക് ചെയ്തതെന്നാണ് കാമ്പസിലെ ഫിലോസി വിഭാഗം പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ മറ്റെല്ലാ സൈറ്റുകളും ലഭ്യമാണെന്നും ഫിലോസഫി വിഭാഗം തലവന്‍ വ്യക്തമാക്കി.

sameeksha-malabarinews

എന്നാല്‍ യൂണിവേഴ്സ്റ്റി അധികൃതര്‍ ഈ കാര്യത്തെ കുറിച്ച് പറയുന്ന വാദങ്ങളെല്ലാം തന്നെ പൂര്‍ണമായി തെറ്റാണെന്നും പ്രവാചകനെ അവഹേളിക്കുന്ന യു എസ് ചിത്രമായ ഇന്നസെന്‍സ് ഓഫ് മുസ്ലീമിന്റെ പേരില്‍ പ്രതിഷേധം ഉണ്ടായേക്കുമെന്ന ഭയത്താലാണ് കാമ്പസില്‍ ഫേസ്ബുക്ക് ബ്ലോക്കാക്കിയിരിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!