അരീക്കോട് ഇരട്ടക്കൊല പി കെ ബഷീറിനെ ചോദ്യം ചെയ്തു.

മലപ്പുറം : അരീക്കോട് കുനിയില്‍ സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പി കെ ബഷീര്‍ എംഎല്‍എയെ ചോദ്യം ചെയ്തു. മലപ്പുറം ഗസ്റ്റ് ഹൗസില്‍ വച്ച് ഐജി എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്.

മാസങ്ങള്‍ക്ക് മുമ്പ് ഫുട്‌ബോള്‍ കളിയുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട അത്തീഖ് റഹ്മാന്റെ കുടുംബ സഹായ ഫണ്ട് വിതരം ചെയ്യുന്നചടങ്ങില്‍ എംഎല്‍എ പ്രകോപനപരമായി പ്രസംഗിച്ചിരുന്നു.

ഈ പ്രസംഗത്തെ അടിസ്ഥാനപ്പെടുത്തിയും കൊല്ലപ്പെട്ട കൊളക്കാടന്‍ ആസാദിന്റെയും അബൂബക്കരിന്റെയും കുടുംബത്തിന്റെ പരാതിയിന്‍മേലും പോലീസ് എംഎല്‍എ യെ പോലീസ് ആറാം പ്രതിയായി കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top