അരങ്ങ് നിറഞ്ഞ് ആനന്ദാശ്രുക്കള്‍ പൊഴിച്ച് മലയാളത്തിന്റെ മഞ്ജു

കൊച്ചി: മലയാളകളിയുടെ പ്രിയതാരം മഞ്ജു വീണ്ടും നൃത്തവേദിയില്‍ സജീവമാകുന്നു. വെള്ളിയാഴ്ച ഫൈന്‍ ആര്‍ട്‌സ് ഹാളിലെ നിറഞ്ഞ സദസിന് മുന്നില്‍ തങ്ങളുടെ ഇഷ്ടനായിക നൃത്തചുവടുകള്‍ വെച്ചപ്പോള്‍ മനം നിറഞ്ഞ സദസില്‍ നിന്നുയര്‍ന്നത് നിര്‍ത്താതെയുള്ള കരഘോഷം. ധരണി ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടാണ് മഞ്ജുവാര്യര്‍ കുച്ചിപ്പുടി നൃത്തം അവതരിപ്പിച്ചത്.

നൃത്തത്തിനുശേഷം വേദിയിലെത്തിയ തന്റെ പിതാവിന്റെ സ്‌നേഹം നിറഞ്ഞ വാക്കുകള്‍ കേട്ട് മഞ്ജു സന്തോഷത്താല്‍ പൊട്ടിക്കരഞ്ഞു.

ഒക്ടോബറില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്തിയ അരങ്ങേറ്റത്തിനുശേഷം ഇതാദ്യമായാണ് മഞ്ജു പെതുവേദിയില്‍ എത്തുന്നത്. ശനിയാഴ്ച തിരുവനന്തപുരത്ത് മഞ്ജുവാര്യര്‍ നൃത്തം അവതരിപ്പിക്കുന്നുണ്ട്. നൃത്ത രംഗത്ത് സജീവമാകാനാണ്മഞ്ജുവാര്യരുടെ ഇപ്പോഴത്തെ പ്ലാന്‍.

photo :Basheer Pattambi

Share news
error: Content is protected !!
Scroll to Top