Section

malabari-logo-mobile

അമ്പലത്തില്‍ തീയണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സിനെ മുണ്ട് ഉടുത്തില്ലെന്ന് പറഞ്ഞ് തടഞ്ഞു

HIGHLIGHTS : ഇരിങ്ങാലക്കുട: അമ്പലത്തില്‍ അഗ്നിബാധ ഉണ്ടായതറിഞ്ഞ്

ഇരിങ്ങാലക്കുട: അമ്പലത്തില്‍ അഗ്നിബാധ ഉണ്ടായതറിഞ്ഞ് നിമിഷങ്ങള്‍ക്കകം സംഭവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ പാന്റ്‌സ് ധരിച്ചതിന്റെ പേരില്‍ അമ്പലത്തില്‍ തീയണയ്ക്കാന്‍ കയറുന്നത് തടഞ്ഞു.

ശനിയാഴ്ച രാവിലെ 8.30 മണിയോടെ പ്രസിദ്ധമായ കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ചുറ്റമ്പലത്തിനടുത്ത് തിടപ്പള്ളിയുടെ തെക്കുഭാഗത്താണ് ആദ്യം തീ കണ്ടത്. മൂന്ന് ആനകളുടെ പ്രദക്ഷണം കഴിഞ്ഞ് ശീവേലിയുടെ മേളമാരംഭിച്ചതിന് ശേഷമാണ് അഗ്നിബാധയുണ്ടായത്.

sameeksha-malabarinews

വിവരമറിഞ്ഞ് നിമിഷങ്ങള്‍ക്കകം തീയണയ്ക്കാന്‍ പാഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ പാന്റ്‌സിട്ട് അമ്പലത്തില്‍ കയറുന്നത് ക്ഷേതാചാരങ്ങള്‍ക്ക് എതിരാണെന്നുപറഞ്ഞ് ഒരു വിഭാഗം ‘ഭക്തര്‍’ തടയുകയായിരുന്നു. പിന്നീട് ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ ശ്രീ വെങ്കിട്ട രാമന്‍ മുണ്ട് ധരിച്ച് ചുറ്റമ്പലത്തിനകത്ത് കയറി പരിശോധിക്കുകയായിരുന്നു. എന്നാല്‍ ഷീറ്റിട്ടതിനടിയിലാണ് തീ എന്നതിനാല്‍ ചുറ്റമ്പലത്തിന് പുറത്ത് നിന്ന് വെള്ളമടിച്ച് തീ അണയ്ക്കാന്‍ സാധിക്കാതെ വന്നു. തുടര്‍ന്ന് ചുറ്റുമതിലിന് പുറത്ത് കോണിവെച്ച് കയറിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കഠിനാധ്വാനം ചെയ്ത് ചെമ്പ് പാളികള്‍ ഇളക്കിമാറ്റിയാണ് ഉള്ളിലേക്ക് വെള്ളമടിച്ച് തീയണച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!