അമേരിക്കന്‍ പടക്കപ്പലുകള്‍ പശ്ചിമേഷ്യന്‍ തീരത്തേക്ക്

ഗാസ: ഇസ്രായേല്‍ ഗാസയ്ക്കുമേല്‍ രൂക്ഷമായ ആക്രമണം തുടരുന്നതിനിടെ മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഗാസതീരം ലക്ഷ്യമാക്കി നീങ്ങി തുടങ്ങിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തിനായല്ല അമേരിക്കന്‍ പൗരന്‍മാരെ രക്ഷിക്കാനാണ് ഈ നീക്കമെന്നാണ് യുഎസ് പ്രതിരോധ വകുപ്പിന്റെ വിശദീകരണം.

യുദ്ധം ആറുദിവസം കഴിഞ്ഞതോടെ മരണസംഖ്യ നൂറു കവിഞ്ഞു. തിങ്കളാഴ്ചമാത്രം 25 പേരാണ് മരണപ്പെട്ടത് ഇതില്‍ മൂന്ന് കുട്ടികളാണ്.

മരണസംഖ്യ ഉയരുന്നതില്‍ ഐക്യരാഷ്ട്ര സഭ ആശങ്ക രേഖപ്പെടുത്തി. പശ്ചിമേഷ്യന്‍ മേഖലയില്‍ അടിയന്തിരമായി വെടിനിര്‍ത്തലിനായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കിം മൂണ്‍ ഈജിപ്തിലെത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top