Section

malabari-logo-mobile

അമീറുള്‍ ഇസ്ലാമിനെ റിമാന്‍ഡ് ചെയ്തു

HIGHLIGHTS : പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകി അമീറുള്‍ ഇസ്ലാമിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കാക്കനാട്ടെ ജില്ലാ ജയിലിലാണ് പ്രതിയെ പൊലീസ് വാഹനത്തില്‍ അയക്കു...

PRATHIപെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകി അമീറുള്‍ ഇസ്ലാമിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കാക്കനാട്ടെ ജില്ലാ ജയിലിലാണ് പ്രതിയെ പൊലീസ് വാഹനത്തില്‍ അയക്കുന്നത്. തനിക്ക് നിയമ സഹായം വേണമെന്ന് മജിസ്‌ട്രേറ്റിനു മുന്നില്‍ പ്രതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അഭിഭാഷകനായി പി രാജനെ കോടതി ഏര്‍പ്പെടുത്തി.

കാക്കനാട്ടെ ജില്ലാ ജയിലിലാണ് പ്രതിയെ പൊലീസ് വാഹനത്തില്‍ അയക്കുന്നത്. പൊലീസ് വാഹനത്തില്‍ കിടത്തിയാണ് പ്രതിയെ പെരുമ്പാവൂര്‍ കോടതിയില്‍ നിന്നും തിരികെ കൊണ്ടു പോയത്. കടുത്ത ജനരോക്ഷത്തെ തുടര്‍ന്നായിരുന്നു പൊലീസിന്റെ ഭാഗത്തു നിന്നും ഇത്തരമൊരു നീക്കം. പ്രതിയെ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ പ്രദര്‍ശിപ്പിച്ചാല്‍ കേസിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുമെന്നും പിന്നീട് കേസ് മറ്റൊരു തലത്തിലേക്ക് മാറുമെന്നുമുള്ള ആശങ്കയിലായിരുന്നു ഇത്തരമൊരു നീക്കം.

sameeksha-malabarinews

പൊലീസ് മര്‍ദ്ദിച്ചിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് മര്‍ദ്ദിച്ചിട്ടില്ല എന്നാണ് പ്രതി മറുപടി നല്‍കിയത്. അതേസമയം പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നാളെ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.

പ്രതിയെ ഹെല്‍മറ്റും റെയിന്‍കോട്ടും ധരിപ്പിച്ച് മാധ്യമങ്ങള്‍ക്കു പോലും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കാത്ത രീതിയില്‍ പൊലീസിന്റെ കനത്ത സുരക്ഷ വലയത്തിനുള്ളിലാണ് പ്രതിയെ കോടതിയെ ഹാജരാക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!