അഭിസാരികയായി അപര്‍ണയെത്തുന്നു…സ്ട്രീറ്റ് ലൈറ്റില്‍

വേറിട്ട ഭാവവും അഭിനയവുമായി മലയാളത്തില്‍ വീണ്ടുമൊരു അഭിസാരികയെത്തുന്നു. നവാഗത സംവിധായകനായ വി ആര്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ് എന്ന ചിത്രത്തിലാണ് അപര്‍ണ നായര്‍ അഭിസാരികയുടെ വേഷത്തില്‍ വ്യത്യസ്തഭാവത്തില്‍ എത്തുന്നത്.
ശങ്കറിന്റെ ഒരുപെണ്ണും പറയാത്തത് എന്ന നോവലാണ് സിനിമയാക്കുന്നത്. സ്വന്തം പിതാവിനാല്‍ പീഡിപ്പിക്കപ്പെടുകയും പിന്നീട് വേശ്യാവൃത്തിയിലേക്ക് എത്തപ്പെടുകയും ചെയ്യുന്ന ഹിമ എന്ന പെണ്‍കുട്ടിയുടെ കഥയാണ് സ്ട്രീറ്റ് ലൈറ്റ് പറയുന്നത്. ഹിമയായാണ് അപര്‍ണാ നായര്‍ വേഷമിടുന്നത്. ഇര്‍ഷാദ്, പ്രവീണ്‍ പ്രേം, കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
സ്ട്രീറ്റ് ലൈറ്റിന്റെ ചിത്രീകരണം പുരഗോമിക്കുമ്പോള്‍ തന്നെ ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top