അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഇഫ്താര്‍ മീറ്റ്

എടവണ്ണപ്പാറ: അന്യ സംസ്ഥാന തൊഴിലാളി ഇഫ്താര്‍ മീറ്റ് ശ്രദ്ധേയമായി .വാഴക്കാട് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റിയാണ് പുതുമയാര്‍ന്ന പരിപാടി സംഘടിപ്പിച്ചത്. ബംഗാള്‍, ആസാം, ബീഹാര്‍, കര്‍ണാടക എിവിടങ്ങളില്‍ നിന്നുള്ള 200 ഓളം തൊഴിലാളികള്‍ പങ്കെടുത്തു. ദാറുല്‍ ഉലൂം ബി.എഡ് കോളേജില്‍ നടന്ന ചടങ്ങ് കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് കെ.ഒ.അലി അദ്ധ്യക്ഷത വഹിച്ചു.

കേരള മുസ്ലിംകള്‍ മതരംഗത്തും സാമൂഹ്യ രംഗത്തും നേടിയ വളര്‍ച്ചയെക്കുറിച്ച് എസ്.എ.അബൂബക്കര്‍ ഹിന്ദിയിലും, മുഹമ്മദ് ബഷീറുദ്ധീന്‍ കൊല്‍ക്കത്ത ബംഗാളിയിലും പ്രസംഗിച്ചു. ചടങ്ങില്‍ കെ.വി.മുഹമ്മദ് ഹുസൈന്‍, ടി.പി.അബ്ദുല്‍ അസീസ്, എം.കെ.സി.മൊയ്തീന്‍, കെ.എം.മമ്മദ് കുട്ടി, എം.സി.നാസര്‍, കെ.അലി, പി.അബൂബക്കര്‍, കെ.എം.ഇബ്രാഹീം, കെ.പി.ബഷീര്‍, എം.കെ.കബീര്‍, ബീരാന്‍ ആക്കോട്, കെ.എ.സലീം, എം.സി.സിദ്ധീഖ്, സി.കെ.ഷബീര്‍, കെ.എം.നൗഷാദ്, എം.എ.കബീര്‍, പി.കെ.റഫീഖ് അഫ്‌സല്‍ നേതൃത്വം നല്‍കി. അഡ്വ.എം.കെ.നൗഷാദ് സ്വാഗതം പി.എ.റഹീം നന്ദിയും പറഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top