അനധികൃത മണ്ണെടുപ്പ്: മണ്ണുമാന്തി യന്ത്രം പിടികൂടി

തിരൂരങ്ങാടി: അനധികൃതമായി മണ്ണെടുത്തുകൊണ്ടിര്ക്കുകയായിരുന്ന മണ്ണുമാന്തി യന്ത്രം റവന്യൂ സംഘം പിടിച്ചെടുത്തു.

പെരുവള്ളൂര്‍ പയ്യാനക്കവന്‍ മുസ്തഫയുടെ പറമ്പില്‍ മണ്ണെടുക്കുന്നതിനിടെയാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ. വി. രാധാകൃഷ്ണനും സംഘവും മണ്ണുമാന്തി യന്ത്രം പിടികൂടിയത്.

വില്ലേജ് ഓഫീസര്‍ സുമ, റവന്യൂ ജീവനക്കാരായ പി. വിനോദ്,യാസിര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ജെ.സി.ബി റവന്യൂ വിഭാഗത്തിന്റെ കസ്റ്റഡിയിലാണിപ്പോഴുള്ളത്.

 

 

Share news
error: Content is protected !!
Scroll to Top