അടിവസ്ത്രത്തില്‍ രത്‌നങ്ങള്‍ കടത്തിയ കോടീശ്വരി പിടിയില്‍

മുംബൈ: അടിവസ്ത്രത്തിനുള്ളില്‍ രത്‌നങ്ങളൊളിപ്പിച്ച് വെച്ച് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കോടീശ്വരി അറസ്റ്റില്‍. സിയാറാം സില്‍ക്ക് ബില്‍സിന്റെ ഡയറക്ടര്‍ അഭിഷേക് പൊഡ്ഡാറിന്റെ ഭാര്യ വിഹാരി പൊഡ്ഡാറാണ് പോലീസ് പിടിയിലായത്. വിമാനത്താവളത്തില്‍ പോലീസിന് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇവരുടെ ബാഗുകള്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് നടത്തിയ ദേഹ പരിശോധനയിലാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ രത്‌നങ്ങള്‍ കണ്ടെത്തിയത്.

രണ്ടരക്കോടിയോളം രൂപ വിലമതിക്കുന്ന രത്‌നങ്ങളാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. സിംഗപ്പൂരില്‍ ഇവര്‍ക്ക് ഒരു ജ്വല്ലറിയുണ്ട്. കോടീശ്വരിയായ വിഹാരി ഇതിനു മുമ്പും വിദേശത്തേക്ക് രത്‌നങ്ങള്‍ കടത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

 

Share news
error: Content is protected !!
Scroll to Top