Section

malabari-logo-mobile

അങ്ങാടിപ്പുറം റെയില്‍വെ മേല്‍പ്പാലത്തിന് ശിലയിട്ടു

HIGHLIGHTS : അങ്ങാടിപ്പുറം: റെയില്‍വെ മേല്‍പ്പാലത്തിലൂടെ സ്ഥിരമായി പോകുന്ന വാഹനങ്ങള്‍ക്ക് ടോള്‍

അങ്ങാടിപ്പുറം: റെയില്‍വെ മേല്‍പ്പാലത്തിലൂടെ സ്ഥിരമായി പോകുന്ന വാഹനങ്ങള്‍ക്ക് ടോള്‍ നിരക്കില്‍ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അങ്ങാടിപ്പുറം റെയില്‍വെ മേല്‍പ്പാലം ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാന സൗകര്യവികസനത്തിലൂടെ മാത്രമേ സംസ്ഥാനത്ത് വികസനമുണ്ടാവൂകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനാണ് സര്‍ക്കാര്‍ പരിഗണന നല്‍കുന്നത്. കേരളത്തില്‍ പുതിയ റെയില്‍വെ ലൈന്‍ വരികയാണെങ്കില്‍ അത് നിലമ്പൂര്‍ നന്തന്‍കോട് റയില്‍വെ പാതയായിരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി സര്‍വേയും മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കും. മെട്രോ റെയില്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും. തിരുവനന്തപുരം മോണോ റെയില്‍ ഒഗസ്റ്റില്‍ നിര്‍മാണം ആരംഭിക്കും. സീ പ്ലെയ്ന്‍ ഇന്ത്യയില്‍ ഒരു സംസ്ഥാനത്ത് സര്‍വീസ് ആരംഭിക്കുന്നത് ആദ്യമായിട്ടാണ്. ഇത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. മത്സ്യത്തൊഴിലാളികള്‍ ഉന്നയിക്കുന്ന എതിര്‍പ്പില്‍ ഒരു ശതമാനമെങ്കിലും ശരിയുണ്ടെങ്കില്‍ സര്‍ക്കാര്‍ അത് പരിശോധിക്കും. പരീക്ഷണാര്‍ത്ഥം പോലും പറ്റില്ലെന്ന് പറയുന്നത് നിരര്‍ത്ഥകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

പൊതുമരാമത്ത് മ{ന്തി വി.കെ ഇബ്രാഹിം കുഞ്ഞ് അധ്യക്ഷനായി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, മന്ത്രിമാരാമയ ആര്യാടന്‍ മുഹമ്മദ്, മഞ്ഞളാംകുഴി അലി, റ്റി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, ആര്‍.ബി.ഡി.സി.കെ. മാനേജിങ് ഡയറക്റ്റര്‍ എ.പി.എം.മുഹമ്മദ് ഹനീഫ്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി റ്റി.ഒ. സൂരജ്, ദക്ഷിണ റെയില്‍വെ സി.എ.ഒ. ഡാനി തോമസ്, ജില്ലാ കലക്റ്റര്‍ കെ. ബിജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!