ഹൈവേയില്‍ മദ്യം കെണ്ടുപോകുന്ന വാഹനം മറിഞ്ഞു.

തിരൂരങ്ങാടി : നാഷണല്‍ ഹൈവേയില്‍ കക്കാടിനും തലപ്പാറയ്ക്കുമിടയില്‍ വി കെ പടിക്കടുത്തുള്ള തലവെട്ടിയില്‍ മദ്യംകൊണ്ടുപോകുന്ന വാഹനം ലോറിയിടിച്ച് മറിഞ്ഞു. എറണാകുളം കാക്കനാട്ടെ ദേവീകുളം ഡിസ്റ്റിലറിയില്‍ നിന്ന് കണ്ണൂര്‍ ബീവറേജസിന്റെ ഗോഡൗണിലേക്ക് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കൊണ്ടുപോവുകയായിരുന്ന എയ്ഷര്‍ വണ്ടിയാണ് അപകടത്തില്‍പെട്ടത്. രാത്രി 2 മണിയോടെയാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ഈ വാഹനത്തിന് പിറകില്‍ ലോറിയിടിച്ച് ഇടിയുടെ ആഘാതത്തില്‍ ഈ വാഹനം മറിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

വാഹനത്തില്‍ നിന്നും മദ്യം റോഡില്‍ പരന്നൊഴുകി. സംഭവത്തെ തുടര്‍ന്ന് ഹൈവേയില്‍ ഒന്നരമണിക്കൂറോളം ഗതാഗതം സതംഭിച്ചു. മദ്യം പരന്നൊഴുകിയെങ്കിലും രാത്രിയായതിനാല്‍ പോലീസിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞു.

സംഭവം നടന്നയുടനെ തന്നെ ഹൈവേ പോലീസും തിരൂരങ്ങാടി എസ്‌ഐയും സംഘവും എക്‌സൈസ് സംഘവും സ്ഥലത്തെത്തി.

 

Share news
error: Content is protected !!
Scroll to Top