HIGHLIGHTS : കണ്ണൂര്‍: സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച്
കണ്ണൂര്‍: സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സിപിഐ(എം) ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താലില്‍ പൂര്‍ണം.
ഹര്‍ത്താലില്‍ വ്യാപക അക്രമം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ബസ്സ് ജീവനക്കാരെ മര്‍ദിച്ചു. 50ലധികം പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. ലീഗ്, കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് ജനത ഓഫീസുകള്‍ക്കും പോലീസ് സ്റ്റേഷനുകള്‍ക്ക്‌നേരെയുമാണ് അക്രമം ഉണ്ടായത്.

അക്രമ സാധ്യത കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിച്ചു.
കോയമ്പത്തൂരില്‍ നിന്നും 2 കമ്പനി കേന്ദ്രസേനയാണ് ഇന്ന് പുലര്‍ച്ചെ കണ്ണൂരിലെത്തിയത്.