HIGHLIGHTS : ഉദുമ: ഇന്ന് രാവിലെ ഹര്‍ത്താലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ
ഉദുമ: ഇന്ന് രാവിലെ ഹര്‍ത്താലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഡിവൈഎഫ്‌ഐ കീക്കാനം യൂണിറ്റ് പ്രസിഡന്റ് മനോജ്(24) ആണ് മരിച്ചത്.
രാവിലെ തച്ചങ്ങാടിനടുത്ത് അരവത്ത് കടയടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ മനോജിനെ ആക്രമിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ കാസര്‍ക്കേട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കായില്ല.

പനയാല്‍ കീക്കാനത്ത് രാഘവന്റെ മകനാണ് മനോജ്. സംഘര്‍ഷത്തില്‍ തച്ചങ്ങാട് സിപിഐഎം ഏരിയ കമ്മിറ്റിയംഗം കരുണാകരനും പരിക്കേറ്റിട്ടുണ്ട്.
ഈ സംഭവത്തെ തുടര്‍ന്ന് സിപിഐഎം നാളെ കാസര്‍ഗോഡ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.