ഹര്‍ത്താലിനിടെ സംഘര്‍ഷം ; പോലീസിന് നേരെകയ്യേറ്റം

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി ഫിഷിംങ് ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ചെട്ടിപ്പടിയില്‍ ഹാര്‍ബര്‍ സംരക്ഷണ സമിതി നടത്തിയ ഹര്‍ത്താല്‍ പൂ

പരപ്പനങ്ങാടി: പരപ്പനങ്ങാടി ഫിഷിംങ് ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ചെട്ടിപ്പടിയില്‍ ഹാര്‍ബര്‍ സംരക്ഷണ സമിതി നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. ഹര്‍ത്താലിനിടെ സംഘര്‍ഷം.

ചെട്ടിപ്പടയില്‍ ഹാര്‍ബര്‍ സംരക്ഷണ സമിതിയും വിവിധ സംഘടനകളും നടത്തിയ ഹര്‍ത്താലിനിടെ ഒരു ഓട്ടോറിക്ഷ തടഞ്ഞ് യാത്രക്കാരെ ബലം പ്രയോഗിച്ച് ഇറക്കിവിട്ടിരുന്നു. ഇതില്‍ പോലീസ് ഇടപ്പെട്ടതോടെ ചിലര്‍ പോലീസിനു നേരെ തിരിയുകയായിരുന്നു. ഇവര്‍ പോലീസുകാരോട് അപമര്യാദയായി പെരുമാറിയതായി പറയപ്പെടുന്നു.

sameeksha-malabarinews

ഇതോടെ പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ ചെട്ടിപ്പടി ആലുങ്ങല്‍ വിക്കിനിയന്റെ പുരക്കല്‍ നൗഫല്‍ (24), പള്ളിച്ചന്റെ പുരക്കല്‍ ഷുഹൈബ്(22) എന്നിവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരെ പിന്നീട് പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി. ഇവരെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. തിരൂര്‍ സബ്ബ്‌ജെയിലിലയച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!