ഹരിവര്‍മ കൊലക്കേസ് ; 5 പേര്‍ പിടിയില്‍

HIGHLIGHTS : കൊച്ചി: ഹരിവര്‍മ കൊലക്കസില്‍ അഞ്ച് പേര്‍

cite

കൊച്ചി: ഹരിവര്‍മ കൊലക്കസില്‍ അഞ്ച് പേര്‍ പിടിയില്‍. പിട്ിയലായ അഞ്ചുപേരും മലയാളികളാണ്. ഇതില്‍ മൂന്ന് പേര്‍ വിദ്യാര്‍ത്ഥികളാണ്.തലശ്ശേരി സ്വദേശി ജിതേഷ്, കുറ്റിയാടി സ്വദേശി അജീഷ്, ബാംഗ്ലൂരില്‍ കോളേജ് വിദ്യാര്‍ത്ഥികളായ തലശ്ശേരി സ്വദേശി രാഖില്‍, ചാലക്കുടി സ്വദേശി, രാകേഷ,് കൂര്‍ഗ് സ്വദേശി ജോസഫ് എന്നിവരാണ് പിടിയിലായത്. ജിതേഷാണ് സംഭവത്തിലെ മുഖ്യ സൂത്രധാരന്‍.ജിതേഷും രാഖിലും ബന്ധുക്കളാണ്.

ഹരിവര്‍മയില്‍ നി്ന്നും രത്‌നങ്ങള്‍ തട്ടിയെടുക്കാനായി ഇവര്‍ എറണാകുളത്ത്് ഏരൂരില്‍ വീട് വാടകയ്‌ക്കെടുത്താണ് ഇവര്‍ കൃത്യം നടത്താന്‍ ആസൂത്രണം നടത്തിയത്. ജോസഫിനെ കര്‍ണാടകയിലെ മന്ത്രി പുത്രനെന്ന നിലയില്‍ പരിചയപ്പെടുത്തിയാണ് ഇവര്‍ ഹരിവര്‍മ്മയെ പാട്ടിലാക്കിയത്. സംഭവ ദിവസം വീട്ടിലെത്തിയ ഇവര്‍ കൂള്‍ ഡ്രിങ്ക്‌സില്‍ മയക്കുമരുന്നു നല്‍കിയും ക്ലോറഫോം മണിപ്പിക്കുകയുമായിരുന്നു ഈ മല്‍പ്പിടിത്തത്തിനിടയ്ല്‍ വര്‍മ്മ കൊല്ലപ്പെടുകയായിരുന്നുമെത്രെ.

ഹരിവര്‍മ്മ വ്യാജ രതനങ്ങളാണ് വില്‍ക്കാന്‍ ശ്രമിച്ചതെന്ന് തിരുവന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ വാര്‍്ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!