ഹജ്ജ് : നറുക്കെടുപ്പ് 26 ന്

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിന് അപേക്ഷിച്ചവരുടെ നറക്കെടുപ്പ് 26 ന് കരുപ്പൂരിലെ ഹജ്ജ് ഹൗസില്‍ നടക്കും. 43,891 അപേക്ഷയാണ് ഇത്തവണ സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അപേക്ഷ കുറവാണ്. കഴിഞ്ഞതവണ അപേക് അരലക്ഷം കവിഞ്ഞിരുന്നു. കേരളത്തില്‍ ഇത്തവണ റിസര്‍വ് കാറ്റഗറിയില്‍ 6983 തീര്‍ത്ഥാടകരുണ്ട്. 9000 പേര്‍ക്ക് മാത്രമേ ഇത്തവണ ഹജ്ജിന് അവസരം ലഭിക്കൂ. അവശേഷിക്കുന്നവരെ കാത്തിരിപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തും.

 

Share news
error: Content is protected !!
Scroll to Top