HIGHLIGHTS : സ്ത്രീകള്‍ക്ക് രാജ്യത്ത് കൂടുതല്‍ സ്ഥാനമാനങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാച്ചതിന് പിന്നാലെ സൗന്ദര്യം
സ്ത്രീകള്‍ക്ക് രാജ്യത്ത് കൂടുതല്‍ സ്ഥാനമാനങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാച്ചതിന് പിന്നാലെ സൗന്ദര്യം കൂടിപ്പോയെന്ന് പറഞ്ഞ് യുവതിക്ക് കൗണ്‍സിലര്‍ സ്ഥാനം നഷ്ടമായി. ഇരുപത്തിയേഴ്കാരിയായ നിന സിയാഖലി മൊറാദിക്കാണ് ഇറാനിലെ ഖാസ്വിന്‍ സിറ്റിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനം നഷ്ടമായത്.
പതിനായിരം വോട്ടുകള്‍ നേടിയാണ് നിന പതിനാലാം സ്ഥാനം സ്വന്തമാക്കിയത്. ഒന്ന്, ആറ്, മൂന്ന് സ്ഥാനാര്‍ത്ഥികളിലാണ് ഇവര്‍ പതിനാലാമനായി വിജയിച്ചത്. നിലവില്‍ സിറ്റി കൗണ്‍സിലില്‍ പതിമൂന്ന് അംഗങ്ങളാണ് ഉള്ളത്. ഇതില്‍ ആരെങ്കിലും ഒഴിവായാല്‍ അടുത്ത സ്ഥാനം നിനക്കായിരുന്നു. പതിനാല് പേരില്‍ ഒരാള്‍ മേയറായപ്പോള്‍ സ്ഥാനകയറ്റം കിട്ടേണ്ട നിനക്ക് അത് ലഭിച്ചില്ല.


നിനയെ അയോഗ്യയാക്കികൊണ്ട് ഒരു കൗണ്‍സിലര്‍ പ്രസ്താവനയിറക്കിയത് ഇങ്ങനെയായിരുന്നു ‘ഇവിടെ ആവശ്യം കാറ്റ്വാക് നടത്തുന്ന മോഡലുകളെയല്ല കൗണ്സിലര്മാരെയാണ’്. നിനക്കെതിരെ കൈക്കൊണ്ട നിലപാടിനെതിരെ ഇറാനിലെ പല മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
മികച്ച പൊതു പ്രവര്‍ത്തകയായ നിന അര്‍ക്കിടെക്ച്ചര്‍ ബിരുദ വിദ്യാര്‍ത്ഥിനികൂടിയാണ്.