സൗദിയില്‍ വാഹനാപകടത്തില്‍ മൂന്നിയൂര്‍ സ്വദേശി മരിച്ചു

abdul kadar mooniyurതിരൂരങ്ങാടി :സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നിയൂര്‍സ്വദേശി മരിച്ചുവെളിമുക്ക്‌ പാലക്കല്‍ കോഴിപറമ്പത്ത്‌ അബ്ദുല്‍ഖാദര്‍(49) ആണ്‌ സൗദ്യഅറേബ്യയിലെ മജാരിദ-ജിദ്ദ റോഡിലുണ്ടായ അപകടത്തില്‍ മരിച്ചത്‌.

വ്യാഴാഴ്‌ച വൈകീട്ട്‌ ഇന്ത്യന്‍സമയം എഴുമണിയോടെയാണ്‌ അപകടമുണ്ടായത്‌. അബ്ദുല്‍ ഖാദര്‍ ഓടിച്ചിരുന്ന വാഹനം മറ്റമു വാഹനവുമായി കുട്ടിയിടിച്ച്‌ തീപിടിക്കുകയായിരുന്നുയ. സംഭവത്തില്‍ അബ്ദുല്‍ഖാദറിനൊപ്പമുണ്ടായിരുന്ന പാലക്കല്‍ ചോനാരി ഹാരിസിനെ മാജരിത്‌ ജനറല്‍ ആശുപത്രയിലി്‌ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.
ഇരുപത്‌ വര്‍ഷത്തിലേറയായി പ്രവാസി ജീവിതം നയിക്കുന്ന അബ്ദല്‍ ഖാദര്‍ ഒരു വര്‍ഷം മുന്‍പാണ്‌ നാട്ടിലെത്തി തിരിച്ചുപോയത്‌. മൃതദേഹം മജാരിദിയില്‍ സംസ്‌ക്കരിക്കുമെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു.
ഭാര്യ ബുഷ്‌റ മക്കള്‍ റാഹില, റാഹിമ,റിന്‍ഷിദ, റുക്‌സാന ദില്‍സാന അല്‍സാബിത്ത്‌്‌്‌

Share news
error: Content is protected !!
Scroll to Top