HIGHLIGHTS : ജിദ്ദ: സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യയില്‍ നടപ്പിലാക്കുന്ന നിതാഖത്ത് നിയമത്തിന്റെ അനന്തര ഫലങ്ങള്‍ ഏറ്റവുമധികം അനുഭവിക്കേണ്ടിവരിക ഇന്...
ഇതിന് കഴിയാത്തവരെ അറസ്റ്റ് ചെയ്യാന്‍ തന്നെയാണ് സൗദി ഭരണകൂടത്തിന്റെ തീരുമാനം. സൗദിയിലെ ജനങ്ങള്‍ക്ക് ഗുണകരമാകുന്ന നിയമം നടപ്പിലാക്കുന്നതിന് അവിടുത്തെ ഭരണകൂടത്തിന് അവകാശമുണ്ടെന്ന് പ്രസ്താവനയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ജിദ്ദയില്‍ വെച്ച് പറഞ്ഞത്. എന്നാല്‍ ഈ നിയമം നടപ്പിലാക്കി കഴിഞ്ഞാന്‍ നിയമപരമായി രേഖകളുള്ള കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് സൗദിഅറേബ്യയിലേക്ക് വരാനാകുമെന്നും ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു.

2.45 ലക്ഷം മില്ല്യണ്‍ ഇന്ത്യക്കാരാണ് സൗദിയില്‍ ഉള്ളത്. നിതാഖത്ത് നിയമം നടപ്പിലാക്കുന്നതോടെ എല്ലാവരും കരുതിയതുപോലെ കേരളത്തിനിന്നുള്ളവരായിരിക്കില്ല കൂടുതല്‍ മടങ്ങേണ്ടി വരിക. ഉത്തര്‍പ്രദേശിലേക്കായിരിക്കും ഏറ്റവും കൂടുതല്‍പേര്‍ മടങ്ങേണ്ടി വരിക.