HIGHLIGHTS : കുവൈത്ത്: മധ്യേഷ്യയില്‍ നിന്ന് വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ പ്രവാസി സമൂഹത്തിന്
കുവൈത്ത്: മധ്യേഷ്യയില്‍ നിന്ന് വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ പ്രവാസി സമൂഹത്തിന് ആശങ്കയുളവാക്കുന്നത്. സൗദിഅറേബ്യക്ക് പിന്നാലെ കുവൈത്തും തൊഴില്‍ നിയമം കര്‍ശനമാക്കുന്നു.
ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച നാനൂറോളം വിദേശികളെ കുവൈത്ത് ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥര്‍ പിടികൂടി. ഇതില്‍ നിരവധി മലയാളികള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന.

കുവൈത്തിലെ അഹമ്മദി ഗവര്‍ണേറ്റിലെ ഫഹാവിലും, മിന്‍ അല്‍സൂറിലുമാണ് തുടക്കത്തില്‍ ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. പിടികൂടിയവരെ ഉടനെതന്നെ തിരികെ അയക്കുമെന്നാണ് സൂചന. വരും ദിനങ്ങളില്‍ കുവൈത്തില്‍ പരിശോധന കൂടുതല്‍ കര്‍ശനമാകുമെന്നാണ് സൂചന.