HIGHLIGHTS : പരപ്പനങ്ങാടി:
പരപ്പനങ്ങാടി: ഡിഡി സൂപ്പര്‍ സോക്കറിന്റെ ആറാം ദിനമായ ഇന്നത്തെ ആദ്യ മത്സരത്തില്‍ നാലിനെതിരെ പത്തു ഗോളുകള്‍ക്ക് സ്‌പെല്ലിംഗ് പാലത്തിങ്ങല്‍ തുഷാര താനൂരിനെ തോല്‍പ്പിച്ച് വിജയികളായി ഗോള്‍ മഴ വര്‍ഷിച്ച മത്സരത്തില്‍ മുഴുവന്‍ ആദിപത്യവും പാലത്തിങ്ങലിനായിരുന്നു. ഒരു തവണ പോലും ലീഡ് കൈവിടാതെ കളിക്കളം നിറഞ്ഞു കളിച്ച പാലത്തിങ്ങല്‍ മികച്ച കളികാഴ്ച വെച്ച് കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. കോഴിക്കോടന്‍ ഫൈവെസ് കളം നിറഞ്ഞു കളിച്ചപ്പോള്‍ എതിരിടാന്‍ കെല്‍പ്പില്ലാതെ തുഷാര താനൂര്‍ വെള്ളം കുടിച്ചു. ഏഴു ഗോളുകള്‍ നേടിയ ആഷിക് ആണ് കളിയിലെ താരം.
രണ്ടാം മത്സരത്തില്‍ കമര്‍ബാബുവിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഫിഷര്‍മെന്‍ പരപ്പനങ്ങാടി ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് സോക്കര്‍ കിംഗ് തിരൂരങ്ങാടിയെ പരാജയപ്പെടുത്തി. മുന്നേറ്റ നിരയില്‍ താസിമു കമര്‍ബാബുവും ആക്രമണത്തിന് നേതൃത്വം കൊടുത്തപ്പോള്‍ പിന്നേറ്റ നിരയില്‍ കബീറും മുനീറും ഒരുപോലെ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ തിരൂരങ്ങാടി കളിക്കളത്തില്‍ ഒന്നുമല്ലാതായി തീര്‍ന്നു.

ടൂര്‍ണമെന്റിന്റെ ഏഴാം ദിനമായ നാളത്തെ ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ ശക്തരായ ബ്ലൂസ്റ്റാര്‍ പള്ളിപ്പടി ഈ തവണയും വിന്നേഴ്‌സ് സ്ഥാനം മോഹിച്ചുകൊണ്ട് കാല്‍പന്തു കളിയുടെ കുതന്ത്രങ്ങള്‍ പയറ്റി തെളിഞ്ഞ മലബാറിന്റെ മക്കളുമായി എത്തുന്ന ഡിഡി സൂപ്പര്‍ സോക്കര്‍ 2012 ലെ വിന്നേഴ്‌സായ വെറൈറ്റി കൊടിഞ്ഞിയുമായി ഏറ്റുമുട്ടുമ്പോള്‍ ആവേശം അലതല്ലുന്ന രണ്ടാം മത്സരത്തില്‍ തങ്ങളുടെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും കാണികളെ ആവേശത്തിന്റെ കുളിര്‍ക്കാറ്റ് വീശിയടിപ്പിച്ചു കൊണ്ട് കയ്യിലെടുത്ത സ്‌പെല്ലിംഗ് പാലത്തിങ്ങല്‍ ഫിഷര്‍മെന്‍ പരപ്പനങ്ങാടിയുമായി മാറ്റുരയ്ക്കു