സ്‌കൂള്‍ കലോത്സവം: ഘോഷായത്ര റിഹേഴ്‌സല്‍ 11ന്

HIGHLIGHTS : മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ

മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഘോഷയാത്രയുടെ റിഹേഴ്‌സല്‍ ജനുവരി 11ന് കോട്ടപ്പടി മൈതാനത്ത് നടക്കും. ഘോഷയാത്ര കമ്മിറ്റി അംഗങ്ങള്‍, റ്റി.റ്റി.ഐ വിദ്യാര്‍ഥികള്‍, സ്‌കൂള്‍ കണ്‍വീനര്‍മാര്‍ പങ്കെടുക്കും.
12250 പേരാണ് കലോത്സവ ദിവസം ഘോഷയാത്രയില്‍ പങ്കെടുക്കുക. ഉച്ചയ്ക്ക് 2.30ന് കോട്ടപ്പടിയില്‍ എസ്.പി കെ. സേതുരാമന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. 10500 പേര്‍ കോട്ടപ്പടി ഗ്രൗണ്ടില്‍ നിന്നും 750 പേര്‍ വീതം ഗേള്‍സ്, ബോയ്‌സ് സ്‌കൂളില്‍ നിന്നും 250 പേര്‍ ജി.എല്‍.പി സ്‌കൂളില്‍ നിന്നും ഘോഷയാത്രയില്‍ ഗേള്‍സ് സ്‌കൂളിന് സമീപത്ത് നിന്നും പ്ലോട്ടുകള്‍ ഘോഷയാത്രയില്‍ ചേരും. 10 അടി വീതിയിലാണ് ഘോഷയാത്ര കടന്ന് പോവുക.

സ്‌കൂളുകള്‍ക്കും 10 നീളവും മൂന്ന് അടി വീതിയുമുള്ള ബാനര്‍ നല്‍കും. ബാനര്‍ പിടിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ടീഷര്‍ട്ടും തൊപ്പിയും നല്‍കും. തെയ്യം, തിറ, പൂതക്കളി, നരിക്കളി, ചെണ്ടമേളം, ശിങ്കാരിമേളം, പഞ്ചവാദ്യം, കാവടിയാട്ടം, പൂക്കാവടി, പുലിക്കളി എന്നിവ ഘോഷയാത്രയില്‍ ഉണ്ടാവും. സംസ്ഥാനത്തെ പ്രഫഷനല്‍ ടീമുകളാണ് കലാരൂപങ്ങള്‍ അവതരിപ്പിക്കുക. കൂടാതെ വിവിധ സ്‌കൂളുകളുടെ നേതൃത്വത്തില്‍ ബാന്‍ഡ് മേളം, അറബന മുട്ട്, ഒപ്പന, കോല്‍കളി, തിരുവാതിര, ദഫ്മുട്ട്, തുള്ളല്‍, നാടന്‍പാട്ട് എന്നിവയും ഉണ്ടാവും. 44 പ്ലോട്ടുകളാണ് ഘോഷയാത്രയില്‍ അണിനിരക്കുക.

sameeksha-malabarinews

പങ്കെടുക്കുന്ന സ്‌കൂളുകള്‍ക്കെല്ലാം മൊമെന്റോ നല്‍കും. മികച്ച പ്ലോട്ട്, കലാരൂപം, സ്‌കൂള്‍ വിഭാഗങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 3000,2000,1000 രൂപയും ട്രോഫിയും നല്‍കും. ഘോഷയാത്രയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗേള്‍സ് സ്‌കൂളിലെ എട്ട് കൗണ്ടറുകളില്‍ നിന്നും ലഘുഭക്ഷണവും സംഭാരവും പൊലീസ് അസോസിയേഷന്‍ കുടിവെള്ളവും നല്‍കും. സുരക്ഷാ കാരണങ്ങളാല്‍ മറ്റു ഭക്ഷണങ്ങള്‍ നല്‍കാന്‍ അനുവദിക്കില്ല. മൂന്ന് ലക്ഷം കാണികള്‍ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ഘോഷയാത്ര നിയന്ത്രിക്കുന്നതിനായി സന്നദ്ധ സേനാംഗങ്ങളും പൊലീസും ഉള്‍പ്പടെ 1050 പേര്‍ ഉണ്ടാവും.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!