HIGHLIGHTS : ഭഗല്‍പൂര്‍ : ഉത്തരേന്ത്യയില്‍ സ്വാമിനിമാര്‍ക്കു പോലും രക്ഷയില്ല
ഭഗല്‍പൂര്‍ : ഉത്തരേന്ത്യയില്‍ സ്വാമിനിമാര്‍ക്കു പോലും രക്ഷയില്ല. ദിനംപ്രതിയെന്നോണം കുട്ടബാലാത്സംഘങ്ങളുടെ വാര്‍ത്തകള്‍ ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇത്തവണ പീഡിപ്പിക്കപ്പെട്ടതോ ഭൗതിക സുഖങ്ങള്‍ വെടിഞ്ഞ് ആത്മീയ ജീവിതത്തില്‍ മുഴുകിയ രണ്ട് സഹോദരിമാര്‍. ഇവരെ ആശ്രമിത്തില്‍ വെച്ച് കൂട്ടബലാല്‍സംഘത്തിനിരയാക്കിയതാകട്ടെ ആശ്രമത്തിന്റെ നടത്തിപ്പുകാരന്‍ കൂടിയായ സന്യാസിവര്യനും കൂട്ടാളികളും.
ബീഹാറിലെ ഭഗല്‍പൂരിലുള്ള മഹര്‍ഷി മഹി ആശ്രമത്തില്‍ വെച്ചാണ് ഈ സ്വാമിനികളെ പ്രാധാന സ്വാമിയായ ആര്യാനന്ദും സംഘവും പിച്ചിചീന്തിയത്.
ഞായറാഴ്ച രാത്രിയില്‍ ആശ്രമത്തില്‍ വെച്ചാണ് ആര്യാനന്ദും കൂടെയുണ്ടായിരുന്ന ഗനശ്യാം മണ്ഡല്‍, വിവേകാനന്ദ് സിന്‍ഹ, പങ്കജ് കുമാര്‍, പ്രേം യാദവ്, രത്‌ന പാസ്വാന്‍ കൂടാതെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത മൂന്നു പേരും ചേര്‍ന്നാണ് ഇവരെ കൂട്ട ബലാത്സംഘത്തിനിരയായക്കിയതെന്ന് പോലീസ് പറഞ്ഞു.
ഇവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല.