HIGHLIGHTS : വത്തിക്കാന്‍: സ്വവര്‍ഗരതിക്കാരെ എതിര്‍ത്ത്
വത്തിക്കാന്‍: സ്വവര്‍ഗരതിക്കാരെ എതിര്‍ത്ത് പത്രക്കുറിപ്പിറക്കിയ പോപ് ബെനഡിക്ട് 16 ാമനെതിരെ ഉക്രേനിയന്‍ ഫെമിനിസ്റ്റ് സംഘടനയായ ‘ഫെമിന്‍’ മേല്വസ്ത്രമുപേക്ഷിച്ച് പ്രതിഷേധം നടത്തി. ശരീരത്തിലാകെ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ എഴുതി നാലുപേരാണ് വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്ക്വയറിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
അമ്മയും പെണ്‍സുഹൃത്തും ചേര്‍ന്ന് ഒരുകുഞ്ഞിനെ ദത്തെടുത്ത് വളര്ത്തുന്നിനെ ചുണ്ടിക്കാട്ടി യുവാവ് ഇറ്റാലിയന്‍ കോടതിയെ സമീപിച്ചത് ഉയര്‍ത്തിക്കാട്ടിയാണ് പോപ്പ് വിവാദ പരാമര്‍ശം നടത്തിയത്. എന്നാല്‍ യുവാവിന്റെ വാദം കോടതി തള്ളുകയായിരുന്നു. സ്വര്‍ഗ രതിക്കാര്ക്കൊപ്പം താമസിക്കുന്ന കുട്ടിക്കളും സ്വര്‍ഗ രതിക്കാരാകുമെന്ന വാദം കോടതി തളളുകയായിരുന്നു.

ഇറ്റലിയുടെ പരമ്പാര്യത്തിന് കളങ്കമാകുന്ന കോടതിനിലപാടിനെതിരെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ വിശ്വാസ്കളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഫെമിന്‍ സംഘടനയിലെ സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വിശ്വാസികളായ ജനകൂട്ടത്തിനിടയിലേക്ക് പോപ്പിനെതിരെ മുദ്രാവാക്ക്യ മുയര്‍ത്തി തള്ളിക്കയറിയ ഈ നാലു യുവതികളെ പോലീസെത്തി അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.