സ്വദേശ്‌വല്‍ക്കരണം:കേന്ദ്ര മന്ത്രിമാര്‍ വയലാര്‍ രവിയുടെ നേതൃത്വത്തില്‍ സൗദിയിലേക്ക്

ദില്ലി: സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്ന് ഇന്ത്യക്കാര്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തചന്റ പശ്ചാത്തലത്തില്‍ പരിഹാരത്തിനായി ഉന്നതതല കേന്ദ്ര മന്ത്രി സംഘം സൗദിയിലേക്ക് പോകും. കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയായിരിക്കും സംഘത്തെ നയിക്കുക. സംഘം രണ്ടു ദിവസത്തിനകം സൗദിയിലേക്ക് പുറപ്പെടും..

സംഘത്തില്‍ വിദേശകാര്യ സഹ മന്ത്രി ഇ അഹമ്മദ് ഉണ്ടാകുമെന്നാണ് അറിയുന്നത്.

സ്വദേശി വല്‍ക്കരണ വിഷയത്തെ തുടര്‍ന്ന് പ്രധാന മന്ത്രിയുമായി വയലാര്‍ രവി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top