HIGHLIGHTS : തിരു: സംസ്ഥാനത്ത് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്
തിരു: സംസ്ഥാനത്ത് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ സമരം തുടങ്ങി. സ്വകാര്യബസ്ജീവനക്കാര്‍ക്കും കെഎസ്ആര്‍ടിസി യിലെ സേവനവേതന വ്യവസ്ഥകള്‍ നടപ്പാക്കുക, സാമൂഹ വിരുദ്ധരുടെ ആക്രമണങ്ങളില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ജീവനക്കാര്‍ സമരം ചെയ്യുന്നത്. സിഐടിയുവിന്റെ നേതൃത്വത്തിലാണ് ജീവനക്കാര്‍ സമരം നടത്തുന്നത്. അതെസമയം എഐടിയുസി, ബിഎംഎസ്, ഐന്‍ടിയുസി തുടങ്ങിയ യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല.
ബസ് ചാര്‍ജ്ര്ദ്ധപ്പിക്കണമെന്നാവശ്യപ്പെട്ട് ബസ് ഓപ്പറേറ്റഴ്‌സ് ഓര്‍ഗനൈസേഷനും സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് സമരം പിന്‍വലിക്കുകയായിരുന്നു.

കെ എസ് ആര്‍ ടി സി സര്‍വ്വീസ് നടത്താത്ത റൂട്ടുകളില്‍ യാത്രാക്ലേശം രൂക്ഷമാണ്. സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും അവധിയല്ലാത്തതിനാല്‍ സമരം രാവിലെ മുതല്‍ തന്നെ ജനങ്ങളെ വലച്ചിരിക്കുകയാണ്. കെഎസ്ആര്‍ടി ബസ്സുകള്‍ കുറവായ മലബാറില്‍ യാത്രാ ക്ലേശം രൂക്ഷമായാണ് അനുഭവപ്പെടുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രകാര്‍ ദുരിതത്തിലായിരിക്കുകയാണിവിടെ.
ചൊവ്വാഴ്ച രാത്രി വരെയാണ് സമരം.