HIGHLIGHTS : കൊച്ചി: സ്വകാര്യ ബസ് ജീവനക്കാര്‍
കൊച്ചി: സ്വകാര്യ ബസ് ജീവനക്കാര്‍ രണ്ടുദിവസമായി തുടര്‍ന്നു വരുന്ന സമരം ഒത്തു തീര്‍ന്നു. തൊഴില്‍മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. 1800 രൂപ ബസ്ജിവനക്കാര്‍ക്ക് ശമ്പളത്തില്‍ വര്‍ധനവ് വരുത്താന്‍ ചര്‍ച്ചയില്‍ ധാരണയായി.
വേതനവര്‍ദ്ധനവ്, ജോലി സമയത്തിലെ ഏകീകരണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസ് ജീവനക്കാര്‍ സമരം നടത്തിയത്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന അനുരജ്ഞനയോഗം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ബസ് ജീവനക്കാര്‍ സമരം ആരംഭിച്ചത്.

കെഎസ്ആര്‍ടി ജീവനക്കാരും സമരത്തില്‍ പങ്കെടുത്തതോടെ സംസ്ഥാനത്ത് ജനങ്ങള്‍ കടുത്ത യാത്രാ ദുരിതത്തിലായിരുന്നു.