സ്ത്രീപുരുഷ സമത്വം പ്രകൃതി വിരുദ്ധം; കാന്തപുരം

കോഴിക്കോട്; ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗ്‌വതിന്റെ അഭിപ്രായങ്ങളോട് ഐക്യപ്പെടുന്ന ലേഖനങ്ങളുമായി അഖിലേന്ത്യാ സുന്നി ജംയത്തുല്‍ ഉലമാ വിഭാഗം ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ . സിറാജ് പത്രത്തിലൂടെയാണ് എപിയുടെ സ്ത്രീകളെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകള്‍.

 

അഭിമുഖത്തില്‍ നിന്ന്: നമ്മുടെ സംസ്‌കാരത്തിനും പൈതൃകത്തിനും ചേരാത്ത ജീവിത രീതികളാണ് ഇത്തരം അധിക്രമങ്ങള്‍ക്ക് അടിസ്ഥാനകാരണം. സ്ത്രീയും പുരുഷനും ഒന്നാണെന്ന്  ധരിക്കുന്നിടത്തു നിന്ന് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നു. പരസ്പരം അംഗീകരിച്ചും ആദരിച്ചും സഹകരിച്ചും പ്രവര്‍ത്തിക്കേണ്ട രണ്ട് ഘടകങ്ങള്‍ തുല്യതയ്ക്ക് വേണ്ടി മത്സരിക്കുന്നതെന്തിന്? സ്ത്രീപുരുഷ സമത്വം പ്രകൃതി വിരുദ്ധമായ ആശയമാണ്. ഫെമിനിസം പാശ്ചാത്യ വല്‍കൃതമായ ആശയമാണ്. നമ്മുടെ നാടിന്റെ സംസ്‌ക്കാരത്തിന് ചേര്‍ന്നതല്ല. ഡല്‍ഹിയില്‍ പ്രക്ഷോഭകര്‍ ഉയര്‍ത്തിപ്പിടിച്ച പ്ലക്കാര്‍ഡില്‍ ‘ഞങ്ങളോട് വസ്ത്രത്തെ കുറിച്ച് പറയേണ്ട, അവരോട് അവരോട് ആക്രമിക്കരുതെന്നു പറയു’ എന്നതരത്തില്‍ എഴുതി വച്ചത് കണ്ടില്ലേ? ഞങ്ങള്‍ വീടിന്റെ വാതിലുകള്‍ തുറന്നു പോകും, മോഷണം തടയൂ എന്നു പറയുന്നതുപോലെയല്ലേ ഇത്? കനത്ത ശിക്ഷകൊണ്ട് മാത്രം കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാമെന്ന് കരുതുന്നത് ശരിയല്ല. നിയമം മാത്രമല്ല സമൂഹത്തിന്റെ സമീപനമാണ് മാറേണ്ടത്. അറബിനാടുകളില്‍ സ്ത്രീകള്‍ക്ക് സാമൂഹിക ഇടപെടലുകള്‍ക്ക് നയന്ത്രണമുണ്ട്. അതിനാല്‍ അവിടെ വളരെ കുറച്ച് മാത്രമേ സ്ത്രീകള്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നൊള്ളു. ഇവിടെ നിലമറന്നു കളിക്കുകയാണ്. സ്വാതന്ത്യം അനിയന്ത്രിതമാക്കുന്നതാണ് നമ്മുടെ പ്രശ്‌നം.

 

നേരത്തെ ദില്ലി കൂട്ടമാനഭംഗത്തിനു ശേഷം രൂപീകരി്ച്ച വര്‍മ കമ്മീഷനു മുന്നില്‍ ജമാ അത്തെ ഇസ്ലാമിയും സമാനമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരെ സ്‌കൂളില്‍ പഠിപ്പിക്കുന്നതടക്കം തടയണമെന്നായിരുന്നു അവര്‍ കമ്മീഷനു മുന്നില്‍ നല്‍കിയത്.

 

Share news
error: Content is protected !!
Scroll to Top