സ്ത്രീകളെ ശല്ല്യം ചെയ്തത് ചോദ്യംചെയ്ത ബസ്ജീവനക്കാര്‍ക്ക് മര്‍ദ്ധനം

HIGHLIGHTS : പരപ്പനങ്ങാടി :

സ്ത്രീകള ശല്ല്യം ചെയ്തത് ചോദ്യം ചെയ്തതിന് ബസ്സ് ജീവനക്കാര്‍ക്ക് മര്‍ദ്ധനം. പരപ്പനങ്ങാടിയില്‍ താനൂര്‍ സ്റ്റാന്‍ഡില്‍ വെച്ച് ബസ്സിലെ യാത്രക്കാരിയെ ശല്ല്യം ചെയ്തത് ചോദ്യം ചെയ്തതിന് സാമൂഹ്യ ദ്രോഹികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നെന്ന് ബസ്സ് ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കി. ശനിയാഴ്ച രാത്രി 8 മണിയോടെ സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സില്‍ ഈ സംഘം കയറുകയും സീറ്റിലിരുന്ന യാത്രക്കാരിയോട് അപമര്യാദയായി പെരമാറുകയുമായിരുന്നു. ഇതിനെ എതിര്‍ത്ത ബസ്സ് ജീവനക്കാരെയാണ് ഈ പൂവാലന്‍മാരും കൂട്ടാളികളും ക്രൂരമായി മര്‍ദ്ധിച്ചത്.

സംഘര്‍ഷത്തില്‍ പരിക്കേറ്റ ബസ്സ് ജീവനക്കാരായ കെ അല്‍ഷാദ്, കെ റൗഫ്,എംപി ഇസ്മായില്‍, തല്‍ഹത്ത് എന്നിവരെ പരിക്കുകളോടെ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരപ്പനങ്ങാടി പോലീസ് എം ജലീലിന്റെയും കണ്ടാലറിയുന്നവരുടെയും പേരില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!