സോഷ്യലിസ്റ്റ് ജനത പിളര്‍പ്പിലേക്ക്

HIGHLIGHTS : കൊച്ചി: എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള

cite

കൊച്ചി: എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ജനത പിളര്‍പ്പിന്റെ വക്കിലേക്ക് . വീരേന്ദ്രകുമാറിന്റെ മകന്‍ എം വി ശ്രയാംസ്‌കുമാറിന്റെ സ്വേഛാധിപത്യ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എകെ പ്രേംനാഥിന്റെ നേതൃത്വത്തില്‍ അറുപതോളം വരുന്ന പ്രവര്‍ത്തകര്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നത്.

പിളര്‍ത്താതിരിക്കാന്‍ അന്ത്യശാസനം എന്ന നിലയില്‍ യുഡിഎഫ് വിട്ട് പുറത്തുവരാന്‍ പാര്‍ട്ടി നേതൃത്വത്തോട് അഭ്യര്‍ത്ഥിക്കാന്‍ യോഗം തീരുമാനിച്ചു. കൂടാതെ മേയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനുള്ള ശ്രമവും തുടങ്ങി.
നേതൃത്വത്തിന്റെ ഏകാധിപത്യ പ്രവണതയോട് വിയോജിപ്പുള്ളവരുടെ വിപുലമായ യോഗം 27 ന് എറണാകുളത്ത് ചേരും. പാര്‍ട്ടി എല്‍ഡിഎഫ് വിട്ടത് നയങ്ങളുടെ പേരിലല്ല, സ്വാര്‍ത്ഥ താല്‍പര്യ പ്രകാരമാണെന്നും ഇതെ തുടര്‍ന്ന് പാര്‍ട്ടിയുടെ അടിസ്ഥാന സോഷ്യലിസ്റ്റ് നയങ്ങള്‍ പോലും ബലികഴിക്കേണ്ടി വന്നതായും യോഗം വിലയിരുത്തി. പക്വതയില്ലാത്ത പ്രവര്‍തക്തനങ്ങളും ജനവിരുദ്ധ സമീപനങ്ങളുമാണ് ശ്രേയാംസ്‌കുമാറിന്റേതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

യോഗത്തില്‍ എംകെ പ്രേംനാഥ് അധ്യക്ഷനായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!