HIGHLIGHTS : കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ ജോപ്പനും ശാലുവിനും ജാമ്യം .ഹൈക്കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ ജോപ്പനും ശാലുവിനും ജാമ്യം .ഹൈക്കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. ശാലുവിന്റെ ജാമ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.ജസ്റ്റീസ് സതീഷ് ചന്ദ്രന്റെ ബെഞ്ചാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.
അതേസമയം ശാലുമേനോന് ജാമ്യം ലഭിച്ചെങ്കിലും ഉടനെ പുറത്തിറങ്ങാന്‍ ആകില്ല. സോളാര്‍ തട്ടിപ്പ് കെസിലെ മുഖ്യ പ്രതിയായ സരിത എസ് നായര്‍ മജിസ്‌ട്രേറ്റിന് നല്‍കിയ പരാതിയില്‍ ശാലുവിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ഈ കേസില്‍ ശാലുവിന് ജാമ്യം ലഭിച്ചിട്ടില്ല.ഇതിനാല്‍ ശാലുവിന് ഉടനെ പുറത്തിങ്ങാന്‍ കഴിയില്ല. ഒരു ലക്ഷം രൂപയും രണ്ട് ആള്‍ ജാമ്യത്തിലുമാണ് ശാലുവിന് ജാമ്യം അനുവദിച്ചത്.
പാസ്‌പോര്‍ട്ട കോടതിയില്‍ സമര്‍പ്പിക്കണം. എല്ലാ തിങ്കളാഴ്ചയും അനേ്വഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം. ആറ് മാസത്തേക്ക് കേരളം വിട്ട് പോകരുത്. തുടങ്ങിയ വ്യവസ്ഥകളോടെയാണ് ശാലുവിന് ജാമ്യം അനുവദിച്ചത്.
ജോപ്പന് അന്‍പതിനായിരം രൂപയും രണ്ട് ആള്‍ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്.