HIGHLIGHTS : തിരു: സോളാര്‍ തട്ടിപ്പ് കേസിലെ ഹര്‍ജിക്കാരനായ കോന്നി സ്വദേശി ശ്രീധരന് നായര്‍
കേസിലെ മൂന്നാം പ്രതിയായ ടെന്നി ജോപ്പന്റെ അഭിഭാഷകന് ജിഎം ഇടിക്കുളയാണ് രഹസ്യമൊഴിയുടെ വകുപ്പ് ആവശ്യപ്പെട്ട് പെറ്റീഷന് നല്‍കിയത്. വാദിഭാഗത്തിന്റേതുള്പ്പെടെ 7അപേക്ഷകള്‍ മൊഴി പകര്‍പ്പ് ആവശ്യപെട്ട് കോടതി ഓഫീസില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ അനേ്വഷണ ഉദേ്യാഗസ്ഥര്‍ മാത്രമാണ് കോടതി പകര്‍പ്പ് അനുവദിച്ചത്.

മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശമുള്ള ശ്രീധരന് നായരുടെ മൊഴിയില്‍ കോടതി കൈകൊള്ളുന്ന തീരുമാനം നിര്‍ണായകമാണ്. പകര്‍പ്പ് ഈ ഘട്ടത്തില്‍ ആര്‍ക്കൊക്കെ നല്‍കുമെന്നത് സംബന്ധിച്ച് കോടതി തിങ്കളാഴ്ച തീരുമാനമെടുക്കാനാണ് സാധ്യത.