HIGHLIGHTS : തിരു : സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപെട്ട് അനേ്വഷണ സംഘം

തിരു : സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപെട്ട് അനേ്വഷണ സംഘം നടന്‍ മമ്മൂട്ടിയുടെ മൊഴിയെടുക്കും. ടീം സോളാര്‍ സംഘടിപ്പിച്ച അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കുന്നതിന് നടന്‍ മമ്മൂട്ടിക്ക് 10 ലക്ഷം രൂപ നല്‍കിയെന്ന് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ പോലീസിനോട് പറഞ്ഞിരുന്നു.
എന്നാല്‍ സംഭവം വിവാദമായതോടെ ഇക്കാര്യം മമ്മൂട്ടി നിഷേധിച്ചിരുന്നു. തനിക്ക് അവാര്‍ഡ് തുകയായി 25,000 രൂപ മാത്രമാണ് ലഭിച്ചതെന്നും അത് ഒരു അനാഥാലായത്തിന് കൈമാറിയെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. കൂടാതെ തുക തിരിച്ചു നല്‍കാന്‍ തയ്യാറാണെന്നും മമ്മൂട്ടി വ്യക്തമാക്കിയിരുന്നു.
2011 ജൂണ്‍ 11 ന് നടന്ന ചടങ്ങില്‍ ആണ് ടീം സോളാറിന്റെ പരിസ്ഥിതി അവാര്‍ഡുകള്‍ നടന്‍ മമ്മൂട്ടി അടക്കം 6 പേര്‍ക്ക് നല്‍കിയത്.