സോളാര്‍ തട്ടിപ്പ്‌ കേസ്‌;മുഖ്യമന്ത്രിക്കും മകന്‍ ചാണ്ടി ഉമ്മനുമെതിരെ ഗുരുതര ആരോപണവുമായി സരിത

SarithaNair1-PTIകൊച്ചി: സോളാര്‍തട്ടിപ്പ്‌ കേസില്‍ സരിത എസ്‌ നായര്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി സോളര്‍ കമ്മീന്‌ മുന്നില്‍. മുഖ്യമന്ത്രിയെയും മകന്‍ ചാണ്ടി ഉമ്മനെയും പ്രതികൂട്ടിലാക്കിയിരിക്കുകയാണ്‌ സരിതയുടെ മൊഴികള്‍. ചാണ്ടി ഉമ്മന്‌ സ്റ്റാര്‍ ഫ്‌ളക്‌സ്‌ എന്ന പേരില്‍ വിദേശത്ത്‌ ഒരു കമ്പനിയുണ്ടായിരുന്നെന്ന്‌സരിത കമ്മീഷന്‌ മൊഴി നല്‍കി. കേരളാ റവന്യൂവില്‍ എനര്‍ജി കോര്‍പ്പറേറ്റീവ്‌ സൊസൈറ്റി എന്ന പേരില്‍ സഹകരണ സംഘം ചാണ്ടി ഉമ്മനെക്കൂടി ഉള്‍പ്പെടുത്തി രൂപീകരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പദ്ധതി. ഈ കമ്പനിയിലേക്ക്‌ ചാണ്ടി ഉമ്മന്‍ സ്റ്റാര്‍ പ്ലക്‌സില്‍ നിന്നും സാമഗ്രികള്‍ ഇറക്കുമതി ചെയ്യാനായിരുന്നു ആസൂത്രണം. കടപ്ലാമറ്റത്ത്‌ വെച്ച്‌ മുഖ്യമന്ത്രിയെ കണ്ട്‌ ഈ ബിസിന്‌സ്‌ കാര്യങ്ങള്‍ സംസാരിക്കാനായിരുന്നുവെന്നും സരിത മൊഴി നല്‍കി.

ചാണ്ടി ഉമ്മനെച്ചേര്‍ത്ത്‌ ലൈംഗിക ആരോപണമുണ്ടായതെങ്കിലും താനല്ല ബന്ധം പുലര്‍ത്തിയതെന്നും സരിത പരഞ്ഞു. ചാണ്ടി ഉമ്മനുമായി അവിഹിതബന്ധം പുലര്‍ത്തിയിരുന്നത്‌ സോളാര്‍കേസില്‍ തന്നെ ഉള്‍പ്പെട്ട മറ്റൊരാളാണെന്നും ഇവര്‍ രണ്ടുപേരും ദുബായില്‍ നടത്തിയ ഉല്ലാസ യാത്രയുടെ ദൃശ്യങ്ങള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെയും ചേര്‍ത്തല സ്വദേശി നൗഷാദിന്റെയും കൈവശമുണ്ടെന്നും സരിത പറഞ്ഞു.

മുഖ്യമന്ത്രി സഹായം ചെയ്‌തിട്ടില്ലെന്ന വാദം പച്ചക്കള്ളമാണെന്നും തനിക്കും ടീമിനും മുഖ്യമന്ത്രി സഹായം ചെയ്‌തില്ലെന്ന്‌ വാദം ശരിയല്ല. സെക്കന്തരാബാദിലെ തനിക്ക്‌ തന്നെ പങ്കാളിത്തമുള്ള മറ്റൊരു കമ്പനിയിക്ക്‌ കിട്ടാനുള്ള 35 ലക്ഷം രൂപ അനര്‍ട്ടില്‍ നിന്ന്‌ വാങ്ങിത്തന്നത്‌ മുഖ്യമന്ത്രിയും ആര്യാടനുമായിരുന്നെന്നും സരിത പറഞ്ഞു.

സോളാര്‍ കേസ്‌ വെറും ലൈംഗിക പീഡന കേസായി മാറ്റിയെന്നും തന്റെ മക്കളുടെ ഭാവി പോലും ആരും പരിഗണിച്ചില്ലെന്നും കമ്മീഷനു മുന്നില്‍ പൊട്ടിക്കരഞ്ഞ്‌ സരിത പറഞ്ഞു. താനൊരിക്കലും തെളിവില്ലാത്ത ഒരു കാര്യവും പറഞ്ഞിട്ടില്ലെന്നും താന്‍ തോമസ്‌ കുരുവിളയ്‌ക്ക്‌ പണം നല്‍കിയത്‌ ചാണ്ടി ഉമ്മനോട്‌ പറഞ്ഞിരുന്നുവെന്നും സരിത പറഞ്ഞു.

സിപിഐഎം തന്നെ എപ്പോഴും ശത്രുപാളയത്തില്‍ നിര്‍ത്തിയവരാണെന്നും അവരുമായി താന്‍ ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.

സോളാര്‍കേസ്‌ ശാലുമേനോനില്‍ മാത്രം ഒതുക്കരുതെന്നും ഉമ്മന്‍ചാണ്ടിയുടെ ബന്ധു ആന്‍ഡ്രൂസ്‌, നേഴ്‌സിംഗ്‌ തട്ടിപ്പ്‌ കേസ്‌ പ്രതി ഉതുപ്പ്‌ വര്‍ഗീസ്‌ എന്നിവര്‍ക്ക്‌ സ്റ്റാര്‍ പ്ലക്‌സ്‌ കമ്പനിയില്‍ പങ്കാളിത്തമുണ്ടെന്നും സരിത പറഞ്ഞു.

അതെസമയം തനിക്ക്‌ ജീവിക്കാന്‍ ഒരു പാര്‍ട്ടിയുടെയും ഔദാര്യം വേണ്ടെന്നും ഇതിനകം നാല്‌ സിനിമകളില്‍ അഭിനയിക്കാന്‍ കരാറൊപ്പിട്ടതായും സരിത മാധ്യമങ്ങളോട്‌ പറഞ്ഞു.

Related Articles