സോളാര്‍ തട്ടിപ്പ്കേസ്; മുഖ്യമന്ത്രിക്ക് പങ്കിലെന്ന് പോലീസ് സത്യവാങ്മൂലം

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന് ഹൈക്കോടതിയില്‍ പോലീസ് സത്യവാങ്മൂലം നല്‍കി. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് ശ്രീധരന്‍ നായര്‍ പറഞ്ഞതായി പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. എഡിജിപി എ ഹേമചന്ദ്രനാണ് സത്യവാങ്മവലം നല്‍കിയത്.

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളായ ജിക്കുമോന്‍, സലിം രാജ് എന്നിവര്‍ക്കെതിരെയും തെളിവുകള്‍ ഇല്ലെന്ന് സത്യവാങ്മലത്തില്‍ വ്യക്തമാക്കി. തെളിവുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ അനേ്വഷണം വേണ്ടെന്നു വെച്ചതും മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും എഡിജിപി കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുക്കണമെന്ന് ആവശ്യപെട്ട് പൊതു പ്രവര്‍ത്തകനായ ജോയ് കൈതാരം നല്‍കിയ ഹരജിയിലാണ് പോലീസ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top