HIGHLIGHTS : കൊച്ചി : സോളാര്‍ തട്ടിപ്പ് കേസില്‍ കുടങ്ങാന്‍ കൂടുതല്‍ വമ്പന്മാരുണ്ടെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍. ഇവരെ നിയമത്തിന് മുന്നില...
കൊച്ചി : സോളാര്‍ തട്ടിപ്പ് കേസില്‍ കുടങ്ങാന്‍ കൂടുതല്‍ വമ്പന്മാരുണ്ടെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും തട്ടിപ്പുമായി തനിക്ക് അറിയാവുന്ന മുഴുവന്‍ രഹസ്യങ്ങളും അന്വേഷണ സംഘത്തിന് എഴുതി നല്‍കുമെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പി സി ജോര്‍ജ്ജ് തന്റെ നിലപാട് വ്യക്തമാക്കിയത്.
സോളാര്‍ തട്ടിപ്പു കേസില്‍ പ്രതിപക്ഷ എംഎല്‍എ മാര്‍ക്ക് സരിത എസ് നായരുമായുള്ള ബന്ധത്തെ പിസി ജോര്‍ജ്ജ് നിഷേധിച്ചില്ല. ഈ വിഷയത്തില്‍ ഗണേഷ് കുമാറിനെ അമിതമായി പിന്തുണയ്ക്കുന്ന ഭരണ പ്രതിപക്ഷ അംഗങ്ങളെ സംശയമുണ്ടെന്നും സരിതാ നായര്‍ എംഎല്‍എമാരെ എംഎല്‍എ ഹോസ്റ്റലില്‍ കണ്ടെന്ന ആരോപണത്തെ കുറിച്ച് പറയേണ്ടിടത്ത് താന്‍ പറഞ്ഞോളാ മെന്നും അദേഹം പറഞ്ഞു.


മുഖ്യമന്ത്രിയുടെ മുന്‍സ്റ്റാഫ് അംഗങ്ങളായ ജോപ്പനെയും സലീം രാജിനെയും പിസി ജോര്‍ജ്ജ് രൂക്ഷമായി വിമര്‍ശിച്ചു. സലീം രാജ് സരിതയുടെ ഡ്രൈവറെ അസഭ്യം പറഞ്ഞതിന് താന്‍ സാക്ഷിയാണെന്നും ജോപ്പന് സരിതയുടെ അടിമയാണെന്നും ജോര്‍ജ്ജ് പറഞ്ഞു.
കൂടാതെ വിഎസ്സിന്റെ സ്റ്റാഫംഗമായിരുന്ന ഷിജു പോലീസില്‍ പ്രവര്‍ത്തിക്കുന്ന കാലം തൊട്ട് നിയമ ലംഘനങ്ങള്‍ നടത്തുന്നുണ്ടെന്നും ഷിജു സരിതയെ സഹായിച്ചതിന് സാക്ഷികളുണ്ടെന്നും ജോര്‍ജ്ജ് പറഞ്ഞു.