സേലം: ആത്തൂരിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. അങ്കമാലി സ്വദേശി സോണല്‍, ഭാര്യ സോളി, സോണലിന്‍റെ മാതാവ് എന്നിവരാണു മരിച്ചത്.നാലാമത്തേതു ചെന്നൈ സ്വദേശിനിയാണ്.സോണലിന്‍റെ രണ്ടു മക്കള്‍ക്കു ഗുരുതര പരുക്കേറ്റു.
അങ്കമാലിയില്‍ നിന്നു വേളാങ്കണ്ണിയിലേക്കു തീര്‍ഥയാത്ര പോയവരാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്കു 2.40 ഓടെ ദേശീയ പാതയിലാണ് അപകടം.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ആത്തൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഇരു കാറുകളും അമിതവേഗതയില്‍ ആയിരുന്നുവെന്നു പൊലീസ്. അപകടത്തില്‍ ഇരുകാറുകളും പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.




