HIGHLIGHTS : സെല്‍ഫോണില്ലാതെ വന്നാല്‍ ഡിസ്‌കൗണ്ടോടെ ഭക്ഷണം കഴിച്ചു പോകാം.

സെല്‍ഫോണില്ലാതെ വന്നാല്‍ ഡിസ്‌കൗണ്ടോടെ ഭക്ഷണം കഴിച്ചു പോകാം. വെറുതെ പറഞ്ഞതല്ല കേട്ടോ ലോസ് ഏഞ്ചസിലെ ഇവാ റസ്‌റ്റോറന്റ് അധികൃതരാണ് പുതുമയുള്ള ഈ രീതി നടപ്പില്‍ വരുത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണിന്റെ ഉപയോഗം മറ്റഉള്ളവര്‍ക്ക് ശല്ല്യമായതോടെയാണ് ഇത്തരത്തിരമൊരു നീക്കത്തിന് റസ്‌റ്റോറന്റ് അധികൃതര്‍് തുനിഞ്ഞിറങ്ങിയത്.
എന്തു തന്നെയായലും റസ്‌റ്റോറന്റില്‍ വുരുത്തിയ ഈ പുതിയ പരിഷ്‌കാരത്തിന് നാട്ടുകാരില്‍ നിന്നും ടുറിസ്റ്റുകളില്‍ നിന്നും വന്‍ സ്വീകാര്യത ലഭിച്ചതോടെ സംഗതി ഹിറ്റായിരിക്കുകയാണ്. ഇതോടെ ഇവിടെയെത്തുന്ന പലരും മൊബൈല്‍ഫോണ്‍ മാറ്റിവെച്ചാണിപ്പോള്‍ വരുന്നതെന്ന് റസ്‌റ്റോറന്റ് അധികൃതര്‍ പറയുന്നു.
പതിവു ഭക്ഷണശാലകളില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചും ചാറ്റുചെയ്തും മറ്റുള്ളവര്‍ക്ക് ശല്യം സൃഷ്ടിക്കുമ്പോള്‍ ഇവിടെ നിന്നും ഭക്ഷണം കഴിക്കുന്നവര്‍ ഭക്ഷണത്തിന്റെ സ്വാദറിഞ്ഞ് നിറഞ്ഞ മനാസോടെ ഭഷണം കഴിച്ച് ഇറങ്ങിപോകുന്നവരാണെന്ന് റസ്‌റ്റോറന്റ് ജീവനക്കാരും പറയുന്നു.