HIGHLIGHTS : ദില്ലി : കേന്ദ്രസര്‍ക്കാറിന്റെ പുത്തന്‍ സാമ്പത്തിക പരിഷ്താരത്തിന്റെ ഭാഗമായി

ദില്ലി : കേന്ദ്രസര്‍ക്കാറിന്റെ പുത്തന്‍ സാമ്പത്തിക പരിഷ്താരത്തിന്റെ ഭാഗമായി ഓഹരികള്‍ വിറ്റഴിക്കുനന്തിനെതിരെയും വിദേശ കമ്പനികള്‍ക്ക് ചില്ലറ വ്യാപാര മേഖല തുറന്നുകെടുക്കുന്നതിനെതിരേയും ഡിസല്‍ വില വര്‍ദ്ധനവിനെതിരേയും സെപ്റ്റംബര്‍ 20 ന് രാജ്യാവ്യാപകമായി ഹര്‍ത്താലിനും പ്രതിഷേധ പരിപാടികളും നടത്താന്‍ ബിജെപി ഇതര പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.
ഹര്‍ത്താലിന് സമാജ് വാദി പാര്‍ട്ടി, ടി.ഡി.പി, ബി.ജെ.ഡി, ജനതാദള്‍ എസ്, സി.പി.എം, സി.പി.ഐ,ഫോര്‍വേര്‍ഡ് ബ്ലോക്ക്,ആര്‍.എസ്.പി എന്നീ എന്നി സംഘടനകളാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
മുമ്പ് സമരം നടന്നതിനാല്‍ കേരളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കും.