സൂര്യനെല്ലികേസ് പെണ്‍കുട്ടിയുടെ ഹരജി ഇന്ന് പരിഗണിക്കും

തൊടുപുഴ: സൂര്യനെല്ലിക്കേസില്‍ പിജെ കുര്യനടക്കം നാലു പ്രതികള്‍ക്കെതിരെ പെണ്‍കുട്ടി തൊടുപുഴ ജില്ലാ കോടതിയില്‍ നല്‍കിയ ഹരജി ഇന്ന് പരിഗണിക്കും. തൊടുപുഴ ജില്ലാ കോടതിയാണ് പെണ്‍കുട്ടിയുടെ ഹരജി പരിഗണിക്കുക. ധര്‍മ്മരാജന്റെ വെളിപെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്.

പ്രതികളായ ധര്‍മ്മരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം പെണ്‍കുട്ടി പീരുമേട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹരജി നേരത്തെ തള്ളിയിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top