HIGHLIGHTS : കോഴിക്കോട് : സൂര്യനെല്ലി വിഷയത്തെ കുറിച്ച് പ്രതികരിക്കാന്‍ താനില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണി. നിയമം
കോഴിക്കോട് : സൂര്യനെല്ലി വിഷയത്തെ കുറിച്ച് പ്രതികരിക്കാന്‍ താനില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണി. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും. 17 വര്‍ഷം മുമ്പ് നടന്ന സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ താന്‍ കമ്പ്യൂട്ടറല്ലെന്നും ആന്റണി പറഞ്ഞു.
താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സുൂര്യനെല്ലി പെണ്‍കുട്ടിയുടെ പിതാവ് തനിക്ക് പരാതി നല്‍കുകയും, അതനുസരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

ആ സംഭവത്തിന് ശേഷം താന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു. പിന്നീട് ഈ 17 വര്‍ഷത്തിനിടയില്‍ 4 മുഖ്യമന്ത്രിമാര്‍ കേരളം ഭരിച്ചു. രണ്ട് യുഡിഎഫ് മന്ത്രിമാരും 2 എല്‍ഡിഎഫ് മന്ത്രിമാരും. 17 വര്‍ഷത്തില്‍ 10 വര്‍ഷവും ഭരിച്ചത് എല്‍ഡിഎഫ് സര്‍ക്കാറാണെന്നും യുഡിഎഫ് സര്‍ക്കാര്‍ 7 വര്‍ഷം മാത്രമാണ് ഭരണം നടത്തിയതെന്നും അദേഹം പറഞ്ഞു. ഈ കാലയളവിലെല്ലാം നടത്തിയ അന്വേഷണങ്ങളില്‍ കുര്യന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും ആന്റ്ണി പറഞ്ഞു.
സൂര്യനെല്ലികേസ് ഹൈക്കോടതിയില്ും അതുകഴിഞ്ഞ് സുപ്രീം കോടതിയിലും പോയിരുന്നു. അവിടെയും കുര്യനെ വെറുതെ വിടുകയായിരുന്നു. സുപ്രീംക്കോടതി വിധിക്ക് ശേഷമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കട്ടെയെന്നും അദേഹം പറഞ്ഞു.
കേരളത്തില്‍ വന്ന് പൊല്ലാപ്പുണ്ടാക്കാന്‍ താനില്ലെന്നും വിവാദങ്ങളില്‍ പങ്ക് ചേരാന്‍ ആഗ്രഹിക്കില്ലെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എ കെ ആന്റണി പറഞ്ഞു.