HIGHLIGHTS : ബംഗളൂരു: സൂര്യനെല്ലി കേസിലെ മൂന്നാം പ്രതി ധര്‍മ്മരാജനെ പോലീസ് പിടികൂടി. .

ബംഗളൂരു: സൂര്യനെല്ലി കേസിലെ മൂന്നാം പ്രതി ധര്‍മ്മരാജനെ പോലീസ് പിടികൂടി. കര്‍ണാടകയിലെ സാഗറില്‍ നിന്നാണ് ധര്‍മ്മരാജനെ പിടികൂടിയത്. ഇയാളെ കോട്ടയത്തു നിന്നുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ധര്‍മ്മരാജനെ നാളെ കോട്ടയത്തെ പ്രത്യേക കോടതിയില്‍ ഹാജരാക്കും. വനത്തിനകത്തുള്ള അമ്പലത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍.
കുറച്ചുദിവസം മുമ്പ് മാതൃഭൂമി വിഷന് ഒളിവിലിരുന്ന് ധര്‍മ്മരാജന്‍ പിജെ കുര്യനെതിരെ അഭിമുഖം നല്‍കിയതോടെയാണ് പോലീസ് ധര്‍മ്മരാജനെ പിടിക്കാനുള്ള നീക്കം ശക്തമാക്കിയത്. കര്‍ണാടകയിലെ ഹാസന്‍, അരസിക്കരെ, തുംകൂര്‍, ബാഗല്‍കോട്ട് മേഖലകളില്‍ വേഷപ്രച്ഛന്നനായി കഴിഞ്ഞ ധര്‍മ്മരാജന്‍ ഇടയ്ക്കിടെ ഫോണില്‍ നാട്ടിലെ സുഹൃത്തുകളുമായി ബന്ധപ്പെട്ടിരുന്നു. ഈ ഫോണ്‍കോളുകളാണ് ധര്‍മ്മരാജനെ കുടിക്കിയത്.