Section

malabari-logo-mobile

സൂര്യനെല്ലിക്കേസില്‍ പിജെ കുര്യന് നോട്ടീസ്

HIGHLIGHTS : തൊടുപുഴ: സൂര്യനെല്ലി പെണ്‍കുട്ടിയുടെ ഹര്‍ജിയില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യനും, സര്‍ക്കാരിനും നോട്ടീസയക്കാന്‍ കോടതി ഉത്തരവ്.

തൊടുപുഴ: സൂര്യനെല്ലി പെണ്‍കുട്ടിയുടെ ഹര്‍ജിയില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യനും, സര്‍ക്കാരിനും നോട്ടീസയക്കാന്‍ കോടതി ഉത്തരവ്. പിജെ കുര്യനെ കേസില്‍ പ്രതി ചേര്‍ക്കണമന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. തൊടുപുഴ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.

കുര്യനും, ധര്‍മ്മരാജനും ഉള്‍പപ്പെടെ അഞ്ചു പേര്‍ക്കാണ് നോട്ടീസ്. കേസ് മെയ് 29 ന് വീണ്ടും പരിഗണിക്കും.

പിജെ കുര്യനെതിരായി പെണ്‍കുട്ടി ഫയല്‍ ചെയ്ത സ്വകാര്യ അന്യായം പീരുമേട് കോടതി തള്ളിയിരുന്നു. സുപ്രീം കോടതി വരെ തള്ളിയ കേസില്‍ കുര്യനെതിരെ അന്യായം ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. കുര്യനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി ചിങ്ങവനം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ഈ പരാതിയില്‍ കേസെടുക്കാന്‍ ആവില്ലെന്നായിരന്നു പോലീസിന്റെ മറുപടി. ഇതെ തുടര്‍ന്നാണ് പെണ്‍കുട്ടി പിജെ കുര്യനെതിരെ കേസ് ഫയല്‍ ചെയ്തത്.

അതേസമയം സൂര്യനെല്ലി കേസിലെ 34 പ്രതികള്‍ക്കും ഹൈക്കോടതി ഇക്കഴിഞ്ഞ 21 ന് ജാമ്യം അനുവദിച്ചിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!