HIGHLIGHTS : ജക്കാര്‍ത്ത : ഇന്തോനീഷ്യലില്‍ സുമാത്രയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ട്ടര്‍ സ്‌കെയ്‌ലില്‍ 6.6
ജക്കാര്‍ത്ത : ഇന്തോനീഷ്യലില്‍ സുമാത്രയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ട്ടര്‍ സ്‌കെയ്‌ലില്‍ 6.6 രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ 7.30 നാണ് അനുഭവപ്പെട്ടത്.
സുമാത്രയുടെ തലസ്ഥാനമായ മെഡാന് തെക്കുപടിഞ്ഞാറായി കടലില്‍ 300 കിമി ദൂരെ 45 കിമി ആഴത്തിലാണ് ഇതിന്റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേ അധികൃതര്‍ വ്യക്തമാക്കി.
ഒരു മിനിറ്റ് നീണ്ടുനിന്ന ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. പരിഭ്രാന്തരായ ജനങ്ങള്‍ വീടും കെട്ടിടങ്ങളും വിട്ട് പുറത്തേക്ക് ഇറങ്ങിയോടി. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.