Section

malabari-logo-mobile

അഭയകേസ് അട്ടിമറിച്ചത് കെ എം മാണിയെന്ന് വെളിപ്പെടുത്തല്‍

HIGHLIGHTS : കോട്ടയം : സിസ്റ്റര്‍ അഭയകേസ് അട്ടിമറിക്കുന്നത് കേരളതത്ില്‍

കോട്ടയം : സിസ്റ്റര്‍ അഭയകേസ് അട്ടിമറിക്കുന്നത് കേരളതത്ില്‍ ധനമന്ത്രി കെ എം മാണിയടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടായിരുന്നതായി കേസിലെ മുഖ്യ സാക്ഷിയായ ബിസിഎം കോളേജിലെ പ്രൊഫസര്‍ ത്രേസ്യാമയുടെ വെളിപ്പെടുത്തല്‍.

ചൊവ്വാഴ്ച്ച സിബഐ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോട്ടയം ബിഷപ്പായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശേരിക്കും ബിസിഎം കോളേജിലെ ഹിന്ദി അദ്ധ്യാപികയായിരുന്ന ലൂസിയക്കും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്നും അഭയാകേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും, ഫാദര്‍ ജോസ് പുതൃക്കയിലും ഈ ബന്ധത്തിന് ഒത്താശ ചെയ്തിരുന്നെന്നും പറഞ്ഞിരുന്നു. ഇവര്‍ക്കും സിസ്റ്റര്‍ ലൂസിയയുമായി ബന്ധമുണ്ടെന്നും കേസിലെ സാക്ഷിയായ ത്രേസ്യാമയുടെ മൊഴിയെ ഉദ്ധരിച്ച് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

sameeksha-malabarinews

സിസ്റ്റര്‍ ലൂസിയ അഭയകൊല്ലപ്പെടുന്ന കാലയളവിലെ പയസ് ടെന്‍ത്ത് കോണ്‍വെന്റില്‍ ഈ കേസിലെ പ്രതിയായ സിസ്റ്റര്‍ സെഫിയുടെ റൂമേറ്റുമായിരുന്നു.

സഭയിലെ പുരോഹിതരെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന ലൈംഗീകാപവാദങ്ങളും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അവ ഒതുക്കി തീര്‍ക്കുന്നു എന്ന വിവരങ്ങളും പുറത്തുവനതോടെ സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെതിരെ കോട്ടയം അതിരൂപത രംഗത്തെത്തി. സഭയെ അപകീര്‍ത്തിപ്പെടുന്ന സി ബി ഐക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് അതിരൂപത അറിയിച്ചു. ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് സി ബി ഐ റിപ്പോര്‍ട്ടെന്നാണ് അതിരൂപതയുടെ പരാതി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!