സുപ്രീം കോടതിക്ക് തീവ്രവാദി ഭീഷണി.

ദില്ലി: സുപ്രീം കോടതിക്കെതിരെ തീവ്രവാദി ആക്രമണത്തിന് സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് സുപ്രീം കോടതി പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി.

തീവ്രവാദി ആക്രമണത്തിന്റെ സാധ്യത മുന്‍നിര്‍ത്തി കോടതിക്കുള്ളിലും പരിസരങ്ങളിലും ഡല്‍ഹി പോലീസും,ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. എന്നാല്‍ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കോടതിയും പരിസരവും കോടതിക്ക് ഉള്ളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളും എല്ലാം തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കനത്ത സുരക്ഷാനിയന്ത്രണത്തിലാണിപ്പോള്‍..

 

Share news
error: Content is protected !!
Scroll to Top