സുധകരനെതിരെ അന്വേഷണത്തിന് പ്രത്യേക സംഘം

കണ്ണൂര്‍ : ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ ഗൂഢാലോചന നടത്തിയെന്ന കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് കെ സുധാകരന്‍ എംപിക്കെതിരെ അന്വേഷണം തുടങ്ങി.

പ്രത്യേക സംഘമാണ് അന്വഷിക്കുക. കോട്ടയത്ത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. സംഘത്തിലെ അംഗങ്ങലെ ഇന്ന് ഡിജിപി പ്രഖ്യാപിക്കും. പ്രശാന്ത് ബാബുവിന് രണ്ട് അംഗരക്ഷകരെ നല്‍കാനും പോലീസ് തീരുമാനിച്ചു.

പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന്റെ രേഖകള്‍ വിഷ്വല്‍ മീഡിയ ഓഫീസുകളില്‍ നിന്ന് പോലീസ് ശേഖരിച്ച് കഴിഞ്ഞു. സ്‌പെഷല്‍ ബ്രാഞ്ച ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നിര്‍ദേശ പ്രകാരമാണ് പോലീസ് വെളിപ്പെടുത്തലിന്റെ സിഡി ശേഖരിച്ചത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച അനവേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന് എംപി കെ സുധാകരന്‍ തൃശൂരില്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top