സുകുമാരന്‍ നായര്‍ക്ക്‌ ആര്‍എസ്‌എസ്സിന്റെ അജണ്ട; ചന്ദ്രിക ദിനപത്രം.

HIGHLIGHTS : എന്‍എസ്‌എസ്‌ നേതൃത്വം തന്തയ്‌ക്ക്‌ പിറാക്കുന്നവരാകാന്‍

എന്‍എസ്‌എസ്‌ നേതൃത്വം തന്തയ്‌ക്ക്‌ പിറാക്കുന്നവരാകാന്‍ ശ്രമിച്ച്‌ കാലിടറിയവര്‍.

കോഴിക്കോട്‌ :എന്‍എസ്‌എസ്സിനും സുകുമാരന്‍ നായര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ചന്ദ്രിക ദിനപത്രം. സുകുമാരന്‍ നായര്‍ ആര്‍എസ്സിന്റെ അജണ്ട നടപ്പിലാക്കുകയാണെന്നാണ്‌ ചന്ദ്രക ദിനപ്രത്ത്‌തിന്റെ എഡിറ്റോറിയല്‍ പേജിലൂടെ നടത്തിയിരിക്കുന്ന മുഖ്യവിമര്‍ശനം. എന്‍എസ്‌എസ്സിനെയും സുകുമാരന്‍ നായരെയും വ്യക്തിപരമായും പ്രതിച്ഛായ എന്ന കോളത്തിലൂടെ കടന്നാക്രമിക്കുകയാണ്‌ ചെയ്‌തിരിക്കുന്നത്‌.

sameeksha-malabarinews

നായര്‍ സര്‍വീസ്‌ സൊസൈറ്റി കമ്പിനിയില്‍ പ്യൂണായി വന്ന സുകുമാരന്‍ നായര്‍ പിന്നീട്‌ എന്‍എസ്‌്‌എസ്‌ ആസ്ഥാനത്തെ ഗുമസ്‌തനാവുകയും ജനറല്‍ സെക്രട്ടറിയാവുകയും ചെയ്യുമെന്ന്‌ ലേഖനത്തില്‍ പറയുന്നു. സുമാരന്‍ നായരുടെ മകള്‍ സുജാതയെ വൈസ്‌ചാന്‍സലറോ, പിവിസിയോ ആക്കാന്‍ ശ്രമിച്ച്‌ നടക്കാത്തതാണ്‌ വിഷയമെന്നും കുറ്റപ്പെടുത്തുന്നു.

മുസ്ലീം പ്രീണനമെന്ന ഉമ്മാക്കി കാട്ടി വെള്ളാപ്പള്ളിയെയും കൂടെ നിര്‍ത്തുകയാണെന്ന വിമര്‍ശനവുമുണ്ട്‌.

1957 ല്‍ തിരഞ്ഞെടുപ്പില്‍ നാടക പ്രവര്‍ത്തകനും കമ്യൂണിസ്റ്റ്‌ കാരനുമായ തോപ്പില്‍ ഭാസിയോട്‌്‌ പിന്‍തുണയ്‌ക്കായി മന്നത്ത്‌ പത്മനാഭനെ കാണാന്‍ ആവശ്യപ്പെട്ടപ്പോള്‍ തോപ്പില്‍ ഭാസി അതിന്‌ തയ്യാറായില്ലെന്നും ഈ വിവരം മന്നത്ത്‌്‌ പത്മനാഭനോട്‌ പറഞ്ഞപ്പോള്‍ തോപ്പില്‍ ഭാസി തന്തയ്‌ക്ക്‌ പിറന്ന നായരാണെന്നാണ്‌ മന്നത്ത്‌ പത്മനാഭന്‍ പ്രതികരിച്ചത്‌്‌. പിന്നീട്‌ വന്ന എന്‍എസ്‌എസ്‌ നേതൃത്വം തന്തയ്‌ക്ക്‌ പിറന്നവരാകാന്‍ ശ്രമിച്ച്‌ കാലിടറിയവരാണെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

എല്ലാ വിഷയവും വിവാദമാക്കാനുള്ള ശേഷിയാണ്‌ സുകുമാരന്‍ നായരുടെ സ്‌പിരിറ്റെന്നും ലേഖനത്തില്‍ പരഹസിക്കുന്നു. മുന്നോക്കകാരനെന്ന മിഥ്യാ ബോധത്തില്‍ കെട്ടിയുണ്ടാക്കിയതാണ്‌ എന്‍എസ്‌എസ്‌ എന്നും ലേഖനത്തില്‍ പറയുന്നു.

തെക്കന്‍ കേരളത്തില്‍ യുഡിഎഫിനെ പിന്‍തുണച്ച്‌ പോരുന്ന എന്‍എസ്‌എസ്സിനെതിരെ യുഡിഎഫിലെ പ്രമുഖ കക്ഷിയായ ലീഗിന്റെ മുഖപത്രം തന്നെ ഈ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ എഴുതിയ ലേഖനം വലിയ പ്രത്യഘാതങ്ങള്‍ ഉണ്ടാക്കുമെന്നുറപ്പ്‌. മുസ്ലീം ലീഗ്‌ നേതൃത്വം ചന്ദ്രികയില്‍ വന്നത്‌ തങ്ങളുടെ നിലപാടല്ല എന്ന്‌ പറയുന്നുണ്ടെങ്കിലും എന്‍എസ്‌എസ്സ്‌ കടുത്ത ഭാഷയില്‍ പ്രതികരിക്കാനാണ്‌ സാധ്യത. ഇതിന്റെ കോട്ടം സംഭവിക്കുക തീര്‍ച്ചയായും മുസ്ലിംലീഗിനായിരിക്കില്ല കോണ്‍ഗ്രസിനായിരിക്കുമെന്നാണ്‌ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!